അണ്‍ലോക്ക് 5ന്റെ ഭാഗമായി തിയ്യറ്ററുകള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിലവിലെ കേരളത്തിലെ സാഹചര്യത്തിന് അനുകൂലമല്ലെന്നും ഡിസംബർ വരെ തിയ്യറ്റർ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനമെന്നും കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബർട്ടി ബഷീർ

അണ്‍ലോക്ക് 5ന്റെ ഭാഗമായി തിയ്യറ്ററുകള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിലവിലെ കേരളത്തിലെ സാഹചര്യത്തിന് അനുകൂലമല്ലെന്നും ഡിസംബർ വരെ തിയ്യറ്റർ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനമെന്നും കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബർട്ടി ബഷീർ പറഞ്ഞു.
ഇതുകൂടാതെ ജി.എസ്.ടി, മുനിസിപ്പൽ ടാക്സ്, ക്ഷേമനിധി, പ്രളയ സെസ്, എന്നിവ എടുത്തു മാറ്റാതെ അമ്പത് ശതമാനം സീറ്റുകളുടെ പരിധിയിൽ തിയ്യറ്റർ തുറക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി......
അൺലോക്ക് 5 ൽ തിയ്യറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് അവസാന തീരുമാനം അതാത് സംസ്ഥാനങ്ങൾക്ക് എടുക്കാം എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത് .
കേരളത്തിൽ കോവിഡ് രോഗികൾ അനുദിനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡിസംബർ വരെ ഇവിടെ തിയ്യറ്ററുകൾ തുറക്കാനാവില്ലെന്ന നിലപാടാണ് പൊതുവെ ഉള്ളത് .മാത്രമല്ല അമ്പത് ശതമാനം സീറ്റുകളുടെ പരിധിയിൽ വലിയ ചിത്രങ്ങൾ റിലീസിനെത്താൻ സാധ്യതയില്ല . അങ്ങനെ വന്നാൽ ജി.എസ്.ടി, മുനിസിപ്പൽ ടാക്സ്, ക്ഷേമനിധി, പ്രളയ സെസ്, തുടങ്ങിയവയെല്ലാം എടുത്ത് മാറ്റണം
ഇത് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിയോക് എന്നീ സംഘടനകളുടെ സംയുക്തമായ തീരുമാനമാണ്. അതുപോലെ തന്നെ നിർമാതാക്കളും ഡിസ്ട്രിബ്യൂട്ടേഴ്സും ഇതേ തീരുമാനമാണ് എടുത്തിരിക്കുന്നത്. ഡിസംബർ വരെ കേരളത്തിൽ തിയ്യറ്ററുകൾ തുറക്കില്ല". ലിബർട്ടി ബഷീർ വ്യക്തമാക്കുന്നു.......
ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റുകളുടെ പരിധിയില്‍ തിയ്യറ്ററുകള്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള തിയ്യറ്ററുകള്‍ക്കാണ് അനുമതി......
https://www.facebook.com/Malayalivartha