ഒരാളെ മാപ്പുസാക്ഷിയാക്കി മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്താന്‍ എന്‍ ഐ എ ശ്രമിക്കുന്നു ; ജാമ്യാപേക്ഷ നല്‍കി സരിത്ത്

സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സരിത്ത് ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയെ മാപ്പുസാക്ഷിയാക്കി മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്താനാണ് എന്‍.ഐഎ ശ്രമിക്കുന്നതെന്ന് സരിത്ത് ജാമ്യാപേക്ഷയില്‍ ആരോപിച്ചു.. ഹര്‍ജി നാളെ കോടതി പരിഗണിക്കും.
അന്വേഷണത്തില്‍ ഇതുവരെയും ഭീകരവാദ പ്രവര്‍ത്തനത്തിന് തെളിവ് ലഭിച്ചിട്ടില്ല. താന്‍ നിരപരാധിയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷയും എന്‍..ഐ..എ കോടതി നാളെ പരിഗണിക്കും. സന്ദീപ് നായരുടെ രഹസ്യമൊഴിയും കോടതി പരിശോധിക്കും. സന്ദീപ് നായരുടെ മൊഴിയുടെ പകര്‍പ്പിനായി കസ്റ്റംസും എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. രഹസ്യമൊഴി നല്‍കിയ ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സന്ദീപ് നായര്‍ സമര്‍പ്പിച്ച ഹര്‍ജിയും എന്‍ഐഎ കോടതിയുടെ മുൻപിലുണ്ട്.
https://www.facebook.com/Malayalivartha
























