സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 39കാരന് 82 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം പോക്‌സോ കോടതി ജഡ്ഡി എസ് ലിഷയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ മൂന്നര ലക്ഷം രൂപ പ്രതി അതിജീവിതകള്‍ക്ക് നല്‍കണം.
2024 ജൂലായിലാണ് പ്രതി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്. വിവരമറിഞ്ഞ സ്‌കൂള്‍ അദ്ധ്യാപികയുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടികളുടെ മാതാവ് വടക്കേക്കാട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സിപിഒ ഷീജ ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെഎശ് ബിനോയ്, അഡ്വക്കേറ്റുമാരായ കെഎന്‍ അശ്വതി, ടിവി ചിത്ര എന്നിവരും പ്രോസിക്യൂഷന് സഹായത്തിനായി ജിഎസ്‌സി പിഒ മിനിമോളും ഹാജരായി. വടക്കേക്കാട് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന കെ സതീഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെപി ആനന്ദാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha

























