ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണത്തിന്റെ കണങ്ങൾ ദേവസ്വം ബോർഡിന്റെ ഉന്നതറിൽ വരെ എത്തിയിരിക്കുകയാണ്. മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെ പ്രതിയാക്കിയത് ‘അതിബുദ്ധി’യെന്ന തരത്തിലാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആഗോള അയ്യപ്പ സംഗമം വിവാദത്തിലായ സമയത്താണ് ദ്വാരപാലക ശിൽപ്പ പാളി പുറത്തേക്ക് പോയെന്ന വിവരം ഹൈക്കോടതി അറിഞ്ഞത്. “പാളി നന്നാക്കി വരട്ടെ, പക്ഷേ ഇനി നടപടിക്രമം തെറ്റിക്കരുത്” — എന്ന നിർദ്ദേശം ഹൈക്കോടതി വ്യക്തമായിരുന്നു. അതിനിടെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ‘താങ്ങു പീഠം വേണം’ എന്ന അതിബുദ്ധിയുമായി രംഗത്തെത്തിയത്. അതേ സമയത്ത് വാസുവും സമാനമായ ‘അതിബുദ്ധി’ കാട്ടിയതോടെ അന്വേഷണത്തിന്റെ ദിശ മുഴുവൻ മാറി.
ദ്വാരപാലക ശില്‍പങ്ങളുടേയും ശ്രീകോവിലിന്റേയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വാസുവിന് ഇമെയില്‍ അയച്ചിരുന്നു.
2019 ഡിസംബര്‍ ഒമ്പതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ തനിക്ക് വന്നിരുന്നു എന്ന് വാസുവും പിന്നീട് സമ്മതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനമാണ് വാസുവിനെ കുടുക്കിയത്. മുന്‍ ജ്യുഡീഷ്യല്‍ ഓഫീസറായ വാസു പഴുതുകള്‍ അടച്ച അന്വേഷണം തന്നിലേക്ക് വരാതിരിക്കാനാണ് നോക്കിയത്. എന്നാല്‍ ഈ വാര്‍ത്ത സമ്മേളനം ഇപ്പോള്‍ വിനയായി മാറി.
https://www.facebook.com/Malayalivartha
























