55കാരനായ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ച് 18കാരി

സഹോദരിയുടെ 55കാരനായ ഭര്‍ത്താവിനെ വിവാഹം കഴിച്ച 18കാരിയുടെ വാര്‍ത്തയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഉത്തര്‍പ്രദേശിലെ ഒരു ഉള്‍ഗ്രാമത്തിലാണ് സംഭവം. കുട്ടിക്കാലം മുതല്‍ ഇയാളെ അറിയുന്ന യുവതി 18ാം വയസില്‍ എടുത്ത തീരുമാനമാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.
യുവതിയെക്കാള്‍ ഇരട്ടിയിലധികം പ്രായമുള്ള വ്യക്തിയോടുള്ള അഗാധ പ്രേമത്തെ തുടര്‍ന്ന് സ്വന്തം കുടുംബത്തേയും സഹോദരിയേയും അവഗണിച്ചാണ് യുവതി വിവാഹം കഴിച്ചത്. ഇവര്‍ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
എന്റെ കണ്ണുകളില്‍ കൂടി നോക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായമായിട്ടില്ല. മറിച്ച് പക്വതയാണുള്ളതെന്ന് ഭര്‍ത്താവിനെ പിന്തുണച്ച് കൊണ്ട് യുവതി പറയുന്നു. രോഗി പരിചരണത്തിനിടെയാണ് തനിക്ക് പ്രണയം മൊട്ടിട്ടതെന്നും യുവതി വ്യക്തമാക്കി.
കുറച്ചു കാലം സഹോദരി അസുഖ ബാധിതയായിരുന്നതിനാല്‍ താനാണ് പാചകത്തിനും മറ്റ് സഹായങ്ങള്‍ക്കുമായി ചേച്ചിയുടെ വീട്ടില്‍ സ്ഥിരമായി പോയിരുന്നതെന്ന് യുവതി പറയുന്നു. പോകെ പോകെ സംസാരം കൂടുകയും കൂടിച്ചേരലുകള്‍ പതിവാകുകയും ചെയ്തതോടെ അടുപ്പം പ്രണയമായി വളരുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും അത് നടപ്പാക്കുകയും ചെയ്തു.
പ്രായമുള്ളയാളാണെന്ന് പരിഹസിക്കുന്നവരോട് പ്രായമൊരു പ്രശ്‌നമെല്ലെന്നാണ് യുവതി ചിരിച്ചു കൊണ്ട് മറുപടി നല്‍കുന്നത്. 'എന്റെ കാഴ്ചപ്പാടില്‍ അദ്ദേഹത്തിന് പ്രായം തോന്നുന്നില്ല. വെളുത്ത മുടിയല്ലെ പ്രശ്‌നം. മുടിക്ക് നിറം നല്‍കി പല്ല് വൃത്തിയാക്കിയാല്‍ അദ്ദേഹത്തെ കാണാന്‍ ഇനിയും നല്ല ചേലായിരിക്കും. അഭിമുഖം വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. പ്രണയം അന്ധമാണെന്ന് ഒരാളുടെ കമന്റ്. അളിയന് 55 വയസും നാത്തൂന് 18 വയസും ആണെങ്കില്‍ മൂത്ത സഹോദരിക്ക് വയസ് എത്രയായിരിക്കുമെന്നും മറ്റൊരാള്‍ ചോദിച്ചു.
https://www.facebook.com/Malayalivartha

























