സ്വപ്ന പദ്ധതി പോയ പോക്ക്... സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപണികള്‍ നടത്തിയ പ്രളയത്തില്‍പ്പെട്ട വീടുകളുടെയും പ്രളയത്തിന്റെ ആശ്വാസമായി നിര്‍മ്മിച്ച വീടുകളുടെയും സുരക്ഷ സംബന്ധിച്ച് ആശങ്ക

സ്വപ്ന കെട്ടിയ വീടുകള്‍ ഏതു നേരവും നിലം പൊത്താവുന്ന അവസ്ഥയില്‍. 2018 ല്‍ പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍മ്മിക്കുകയും അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്ത സ്വപ്ന ഭവനങ്ങളാണ് സുരക്ഷാ വീഴ്ച അനുഭവിക്കുന്നത്. ആയിരകണക്കിന് പുതിയ വീടുകളും പതിനായിരകണക്കിന് പഴയ വീടുകളും ഇത്തരത്തിലുണ്ട്.
സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപണികള്‍ നടത്തിയ പ്രളയത്തില്‍പ്പെട്ട വീടുകളുടെയും പ്രളയത്തിന്റെ ആശ്വാസമായി നിര്‍മ്മിച്ച വീടുകളുടെയും സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നത് കെട്ടിട നിര്‍മ്മാണ രംഗത്തെ വിദഗ്ദധര്‍ തന്നെയാണ്. അതിനിടെ വടക്കാഞ്ചേരിയില്‍ സ്വപ്നയുടെ കാര്‍മ്മികത്വത്തില്‍ നിര്‍മ്മിച്ച ഫ്‌ലാറ്റുകളുടെ സുരക്ഷ സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. വരും ദിവസങ്ങളില്‍ സ്വപ്ന വീടുകളുടെ പരിശോധന നടക്കുമെന്നാണ് സൂചന.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ലൈഫ് പദ്ധതിക്ക് മുമ്പും കമ്മീഷന്‍ തുക കിട്ടിയിരുന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് വീടുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നത്. പ്രളയത്തില്‍ പെട്ട വീടുകളുടെ അറ്റകുറ്റപണിക്കാണ് സ്വപ്ന കമ്മീഷന്‍ തുക കൈപ്പറ്റിയത്. 2018ലെ പ്രളയത്തിന് തൊട്ടുപിന്നാലെയാണ് യുഎഇ കോണ്‍സുലേറ്റ് കേരളത്തിലേക്ക് സഹായം എത്തിച്ചത്. അന്ന് നിരവധി വീടുകളാണ് വിവിധ ജില്ലകളിലായി അറ്റകുറ്റപ്പണി നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് സ്വപ്ന നല്‍കിയ മൊഴിയിലാണ് ഈ വിശദാംശങ്ങളുള്ളത്.
പ്രളയത്തില്‍പ്പെട്ട വീടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്തിയതിനും സ്വപ്നയ്ക്ക് കമ്മീഷന്‍ കിട്ടിയെന്നാണ് സ്വപ്ന ഇഡിക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. വിവിധ ജില്ലകളിലെ നൂറുകണക്കിന് വീടുകളിലായി വയറിംഗും നിര്‍മ്മാണ ജോലികളും നടത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.
യുഎ ഇ കോണ്‍സുലേറ്റ് വഴിയാണ് ഇതിനായി പണമെത്തിയത്. കോണ്‍സലേറ്റുമായി അടുപ്പമുളള തിരുവന്തപുരം സ്വദേശിയ്ക്കാണ് ചുമതല നല്‍കിയതെന്നും ഇദ്ദേഹമാണ് കമ്മീഷന്‍ നല്‍കിയത് എന്നുമാണ് സ്വപ്ന മൊഴിയില്‍ പറയുന്നത്.
അറ്റാ ഷേയ്ക്ക് രണ്ടു തവണ കമ്മീഷന്‍ നല്‍കിയെന്നും സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴിയിലുണ്ട്. ഒരു ലക്ഷത്തി എണ്ണയിരം രൂപയായിരുന്നു ഓരോ തവണയും കമ്മീഷനായി അറ്റാഷെക്ക് നല്‍കിയത്. സ്വര്‍ണക്കള്ളക്കടത്തില്‍ റമീസും സന്ദീപും പറ്റിച്ചെന്നും സ്വപ്‌നയുടെ മൊഴിയില്‍ ഉണ്ട്. എത്തിയ സ്വര്‍ണത്തിന്റെ അളവ് കുറച്ചാണ് പറഞ്ഞതെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.
യുഎഇ കോണ്‍സുലേറ്റുമായും സ്വപ്നയുമായും അടുത്ത ബന്ധമുള്ളയാളാണ് കരാറിനും കമ്മീഷനും പിന്നിലെന്നാണ് വിവരം. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ വിവാദ ഫ്‌ലാറ്റ് സമുച്ഛയ നിര്‍മ്മാണത്തിലെ കമ്മീഷന്‍ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കമ്മീഷന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട മറ്റ് വിശദാശങ്ങളും സ്വപ്നയുടെ മൊഴിയിലൂടെ തന്നെ പുറത്ത് വരുന്നത്. വളരെ വിശദമായ മൊഴിയാണ് സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നല്‍കിയിട്ടുള്ളത്.
നിര്‍മ്മാണ രംഗത്തെ ആഗോള മാതൃതയായ ഹാബിറ്റാറ്റിനെ ഒഴിവാക്കി കൊണ്ടാണ് വടക്കോഞ്ചരി ഫ്‌ലാറ്റ് യൂണിടെകിന് കൈമാറിയത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ഇടപാടില്‍ ക്രമക്കേടുകളും കമ്മിഷനും പുറത്തായതോടെ നിര്‍മാണത്തിലിരിക്കുന്ന ഫ്‌ലാറ്റിന്റെ ബലപരിശോധനയ്ക്കായി വിജിലന്‍സ് പൊതുമരാമത്ത് വകുപ്പിനെ സമീപിക്കും. തിങ്കളാഴ്ച വടക്കാഞ്ചേരിയില്‍ എത്തുന്ന വിജിലന്‍സ് സംഘം ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച ശേഷമാകും തീരുമാനമെടുക്കുക.
കെട്ടിടത്തിന് മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കും. മൊത്തം തുകയില്‍നിന്ന് കമ്മിഷനും ജി.എസ്.ടി. കുറച്ചുള്ള തുകയും മാത്രമേ നിര്‍മാണാവശ്യത്തിന് ഉപയോഗിക്കുന്നുള്ളൂ. യു.എ.ഇ. കോണ്‍സുലേറ്റ് ആദ്യഘട്ടത്തില്‍ നല്‍കിയ 7.5 കോടി രൂപയില്‍നിന്നുതന്നെ 4.20 കോടി രൂപ കമ്മിഷനായി സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് നല്‍കിയതായി വിജിലന്‍സ് സ്ഥിരീകരിച്ചിരുന്നു. ബാക്കിയുള്ള പണം കൊണ്ട് ഉറപ്പുള്ള ഫ്‌ലാറ്റ് നിര്‍മ്മിക്കാന്‍ കഴിയില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയിട്ടുണ്ടോയെന്ന പരിശോധനയും വിജിലന്‍സ് പദ്ധതിയുടെ ആദ്യഘട്ടം മുതല്‍തന്നെ കമ്മിഷന്‍ ലഭിക്കുന്നതിനുള്ള ആസൂത്രിത ഇടപാടുകള്‍ സ്വപ്‌നയും സംഘവും നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി. കരാര്‍ ഏറ്റെടുക്കാനായി സന്ദീപ് നായര്‍ സുഹൃത്തും യൂണിടാക് മുന്‍ ജീവനക്കാരനുമായ യദു സുരേന്ദ്രനെയാണ് ആദ്യം ബന്ധപ്പെട്ടത്. യദുവാണ് യൂണിടാക് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ സന്ദീപ് നായര്‍ക്ക് പരിചയപ്പെടുത്തിയത്. സന്തോഷ് ഈപ്പന്‍ സ്വപ്‌ന വഴി ശിവശങ്കറിലേക്ക് എത്തി. ഇതിനിടെയാണ് സെയിന്‍ വെഞ്ചേഴ്‌സും രംഗത്തെത്തിയത്. യൂണിടാക്കും സെയിന്‍ വെഞ്ച്വേഴ്‌സും യു.എ.ഇ. കോണ്‍സുലേറ്റുമായി കരാറുണ്ടാക്കിയത് ലൈഫ് മിഷന്‍ അറിഞ്ഞിരുന്നില്ല. ഹാബിറ്റാറ്റ് നാലാമത് നല്‍കിയ രൂപരേഖയില്‍ മാറ്റംവരുത്തിയാണ് നിര്‍മാണാനുമതി ലഭ്യമാക്കിയത്.
യൂണിടാക് കൈമാറിയ 4.20 കോടിയില്‍ 3.60 കോടി യു.എ.ഇ. കോണ്‍സുലേറ്റ് ജീവനക്കാരനും ഈജിപ്ത് സ്വദേശിയുമായ ഖാലിദിന് കൈമാറിയതായി സ്വപ്‌ന പറഞ്ഞിരുന്നുവെന്ന് സന്തോഷ് ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. 60 ലക്ഷം സ്വപ്‌നയും സംഘവും വീതിച്ചെടുത്തു. യദു സുരേന്ദ്രന് ആറുലക്ഷംനല്‍കാമെന്ന് അറിയിച്ചുവെങ്കിലും അത് നല്‍കിയില്ലെന്നാണ് അദ്ദേഹം വിജിലന്‍സിനോട് പറഞ്ഞത്.ഏതായാലും പാവങ്ങളുടെ കഞ്ഞിയിലാണ് സ്വപ്നയും സംഘവും പാറ്റയിട്ടത്.
"
https://www.facebook.com/Malayalivartha
























