പ്രളയകാലം സ്വപ്‌നക്ക് കൊയ്ത്തുകാലം; മഹാപ്രളയത്തിന്റെ മറവില്‍ സ്വപ്‌ന നേടിയത് 25 ലക്ഷം രൂപ; പ്രളയത്തില്‍ തകര്‍ന്ന് വീടുകള്‍ നിര്‍മിച്ചതിനുള്ള കമ്മീഷന്‍; കമ്മീഷനല്ല കോണ്‍സുലേറ്റ് ജനറലിന്റെ സമ്മാനമാണെന്ന് സ്വപ്‌ന; അഞ്ചു കോടി പോയ വഴി

സ്വര്‍ണം കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് കേരളത്തിലെ മഹാപ്രളയം കൊയത്ത് കാലമായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. മഹാപ്രളയത്തിന്റെ മറവിലും സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷ് കമ്മീഷന്‍ പറ്റി. വിവിധ കേന്ദ്രഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയില്‍ സ്വപ്‌ന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിനായി യുഎഇ കോണ്‍സുലേറ്റ് നടപ്പാക്കിയ 5 കോടി രൂപയുടെ പദ്ധതിയില്‍ തനിക്ക് 25 ലക്ഷം രൂപ കമ്മീഷനായി കിട്ടിയെന്നാണ് സ്വപ്‌ന തന്നെ പറയുന്നത്. പ്രളയപുനരുദ്ധാരണ പദ്ധതിയുടെ നടത്തിപ്പിനിടെ തനിക്ക് കമ്മീഷന്‍ കിട്ടിയെന്ന് സ്വപ്‌ന സമ്മതിച്ചെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നതാണ്. എന്നാല്‍ എത്ര തുക കിട്ടി, എങ്ങനെയാണ് കിട്ടിയത് എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുതുക്കിപ്പണിയാനുള്ള പദ്ധതിയില്‍ നിന്നാണ് സ്വപ്‌ന സുരേഷ് കമ്മീഷന്‍ പറ്റുന്നത്. പ്രളയത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായ പന്തളത്തെ വീടുകള്‍ പുതുക്കിപ്പണിഞ്ഞു കൊടുക്കുന്ന പദ്ധതി യുഎഇ കോണ്‍സുലേറ്റ് ഏറ്റെടുത്തിരുന്നു. ഇത് യുഎഇ കോണ്‍സുലേറ്റ് തന്നെ സന്നദ്ധരായി മുന്നോട്ടുവന്ന പദ്ധതിയാണ്. ഇതിനായി കോണ്‍സുലേറ്റ് നീക്കിവച്ചത് അഞ്ച് കോടി രൂപയാണ്. 150 വീടുകളാണ് പുതുക്കിപ്പണിതുകൊടുക്കാന്‍ തീരുമാനിച്ചിരുന്നത്. ഇത് പണിയാനായി കരാറുകാരനെ കണ്ടെത്താന്‍ കോണ്‍സുല്‍ ജനറല്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സ്വപ്‌ന സുരേഷ് മൊഴിയില്‍ പറയുന്നത്. ഇത് കണ്ടെത്തുന്നതിനായി താന്‍ പലരെയും പരിഗണിച്ചു. യുഎഎഫ്എഫ്എക്‌സ് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ ഉടമ അബ്ദുള്‍ ലത്തീപിനെ താന്‍ സമീപിച്ചു. അബ്ദുള്‍ ലത്തീഫ് ഈ പദ്ധതിയുടെ നിര്‍മ്മാണം സുഹൃത്തും കരാറുകാരനുമായ ദിനൂപ് രാമചന്ദ്രനെ ഏല്‍പിച്ചു.
അങ്ങനെ നിര്‍മാണക്കരാറിന് ആളെ കണ്ടെത്തിക്കൊടുത്തതിന് കോണ്‍സുല്‍ ജനറല്‍ തന്നെയാണ് തനിക്ക് കമ്മീഷന്‍ തന്നതെന്ന വിചിത്രമായ വാദവും സ്വപ്‌ന മുന്നോട്ടുവയ്ക്കുന്നുണ്ട്. കോണ്‍സുല്‍ ജനറല്‍ ഇത് തനിക്ക് സമ്മാനമായി തന്നതാണെന്നാണ് സ്വപ്‌ന പറയുന്നത്. 35,000 യുഎസ് ഡോളര്‍, വിപണിമൂല്യം ഏതാണ്ട് 25 ലക്ഷം രൂപയാണ് സ്വപ്‌നയ്ക്ക് 'സമ്മാന'മായി കിട്ടിയത്. നേരത്തേ, ഇതിനിടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എങ്ങനെ പരിചയപ്പെട്ടു എന്നതിനെപ്പറ്റി പറയുന്ന സ്വപ്‌നയുടെ മൊഴി പുറത്തുവന്നിരുന്നു. 2017ല്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയിരുന്നു.
യുഎഇ കോണ്‍സലേറ്റുമായി സര്‍ക്കാരിനെ ബന്ധിപ്പിക്കുന്ന മുഖ്യകണ്ണി എം ശിവശങ്കറായിരിക്കുമെന്ന് മുഖ്യമന്ത്രി തന്നെയാണ് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്. തുടര്‍ന്ന് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ശിവശങ്കറാണ് തന്നെ ബന്ധപ്പെട്ടിരുന്നത്. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി എന്ന നിലയിലായിരുന്നു തന്നെ വിളിച്ചത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താനും ശിവശങ്കറെ വിളിച്ചിരുന്നുവന്നാണ് സ്വപ്‌നയുടെ മൊഴിയിലുളളത്. സ്വപ്‌നയുടെ മൊഴി സര്‍ക്കാരിന്റെ പ്രളയകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കുമേലും ചോദ്യ ചിഹ്നമാകുകയാണ്.
https://www.facebook.com/Malayalivartha
























