ഓഹരി സൂചികകളില്‍ മികച്ചനേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 360 പോയന്റ് നേട്ടത്തില്‍ 40,869ലും നിഫ്റ്റി 97 പോയന്റ് ഉയര്‍ന്ന് 12011ലുമാണ് വ്യാപാരം

ഓഹരി സൂചികകളില്‍ മികച്ചനേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 360 പോയന്റ് നേട്ടത്തില്‍ 40,869ലും നിഫ്റ്റി 97 പോയന്റ് ഉയര്‍ന്ന് 12011ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 809 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 326 ഓഹരികള്‍ നഷ്ടത്തിലുമാണ്.
61 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കമ്പനികള്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിടുന്നതും സൂചികകള്‍ക്ക് കരുത്തേകി. ലോഹം, ബാങ്ക്, എഫ്എംസിജി ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമാണ്.
"
https://www.facebook.com/Malayalivartha
























