സെപ്റ്റിക് ടാങ്ക് ഇടിഞ്ഞു താഴ്ന്ന് പതിനേഴുകാരി 30 അടി താഴ്ചയിലേക്ക്....

സെപ്റ്റിക് ടാങ്ക് ഇടിഞ്ഞു താഴ്ന്ന് പതിനേഴുകാരി 30 അടി താഴ്ചയിലേക്ക്. തിരുവനന്തപുരം വെട്ടൂരാണ് സംഭവമുണ്ടായത്. സെപ്റ്റിക് ഇടിഞ്ഞ് 30 അടി താഴ്ചയില്‍ കുഴി രൂപപ്പെടുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.റാത്തിക്കല്‍ പാവത്ത് വിള വീട്ടില്‍ ബിജി എം.ഇല്യാസിന്റെ മകള്‍ സൈഫമോള്‍(17) ആണ് അപകടത്തില്‍ പെട്ടത്. പരുക്കുകളോടെ പെണ്‍കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ചെങ്കിലും കോണ്‍ക്രീറ്റ് സ്ലാബിനു മുകളില്‍ മണ്ണു നിറച്ചു സിമന്റ് പൂശിയ നിലയിലായിരുന്നു. ഇന്നലെ രാവിലെ ഇവിടെയിരുന്ന് പാത്രം കഴുകുകയായിരുന്നു സൈഫ മോള്‍. അതിനിടെ മണ്ണ് ഇടിഞ്ഞ് പെണ്‍കുട്ടി കുഴിയില്‍ താഴ്ന്നു പോയി. ഏതാണ്ടു മുപ്പതടിയോളം താഴ്ചയുള്ള കുഴിയാണ് രൂപപ്പെട്ടത്. 2 ദിവസമായി തുടരുന്ന മഴ മണ്ണിടിച്ചിലിനു കാരണമായെന്നു കരുതുന്നു. അഗ്‌നിശമന സേന സ്റ്റേഷന്‍ ഓഫിസര്‍ ജി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിലാണ് കുട്ടിയെ പുറത്തെടുത്തത്.
"
https://www.facebook.com/Malayalivartha
























