മന്ത്രി ജയരാജന്റെ ബന്ധു നീയമന വിവാദം അറിഞ്ഞില്ല; ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് അറിഞ്ഞില്ല, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ സെക്രട്ടേറിയേറ്റില്‍ ഓഫിസ് തുറന്നത് അറിഞ്ഞില്ല! മാധ്യമ സുഹൃത്തുക്കളെ സൈബര്‍ സഖാക്കള്‍ ആക്ഷേപിച്ചതറിഞ്ഞില്ല, ശിവശങ്കരനും സ്വപ്നയും കൂടി തന്നെ സന്ദര്‍ശിച്ചത് അറിയില്ല! സ്വപ്നക്ക് രണ്ട് ലക്ഷത്തിന് മുകളില്‍ ശമ്ബളം ഉള്ള ജോലി തന്റെ വകുപ്പിന് കീഴില്‍ കൊടുത്തതും അറിഞ്ഞില്ല
ഏറെ നാളുകളായി കേരളത്തിൽ ചൂടുപിടിക്കുന്നു സ്വർണക്കടത്തിന് ചുറ്റിപറ്റി ഏറെ വിവാദങ്ങളാണ് പുറത്തേക്ക് വരുന്നത്. എന്നാൽ സ്വപ്ന സുരേഷിന്റെ നീയമനം അറിഞ്ഞില്ലന്ന മുഖ്യമന്ത്രിയുടെ വാദത്തെ വിമര്‍ശിച്ച് ഡോ. ശുരനാട് രാജശേഖരന്റെ പോസ്റ്റ് ഏറെ ചർച്ചയാകുന്നു. 30 സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ശൂരനാട് രാജശേഖരന്‍ മുഖ്യമന്ത്രിയുടെ ഒന്നുമറിയാത്ത ഭാവം വ്യക്തമാക്കി.
ശൂരനാടിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ;
1) മന്ത്രി ജയരാജന്റെ ബന്ധു നീയമന വിവാദം അറിഞ്ഞില്ല
2) മന്ത്രി ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം അറിഞ്ഞില്ല.
3 ) മന്ത്രി ജലീലിന്റെ മാര്‍ക്ക് ദാനം അറിഞ്ഞില്ല; ജലീല്‍ ബന്ധുവിന് ജോലി കൊടുത്തതും അറിഞ്ഞില്ല.
4) ബ്രൂവറി, ഡി സ്റ്റലറി തുടങ്ങാന്‍ പോയത് അറിഞ്ഞില്ല.
5) പമ്ബയിലെ മണല്‍കടത്ത് അറിഞ്ഞില്ല.
6) ഫെയര്‍ കോഡ് (ബെവ് കോ ആപ്പ്) അഴിമതി അറിഞ്ഞില്ല
7 )മനുഷ്യനിര്‍മ്മിത പ്രളയം അറിഞ്ഞില്ല
8 ) കെ.എസ്. ഇ .ബി ട്രാന്‍സ് ഗ്രിഡ് അഴിമതി അറിഞ്ഞില്ല.
9 ) കെ. ഫോണ്‍ അഴിമതി അറിഞ്ഞില്ല.
10) ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് അറിഞ്ഞില്ല
11 ) ഡി വൈ എഫ് .ഐ നേതാവ് റഹീമിന്റെ ഭാര്യക്ക് ജോലി കിട്ടിയത് അറിഞ്ഞില്ല.
12 ) പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ സെക്രട്ടേറിയേറ്റില്‍ ഓഫിസ് തുറന്നത് അറിഞ്ഞില്ല.
13 ) ഇ- ബസ് കണ്‍സള്‍ട്ടന്‍സിയായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ വന്നത് അറിഞ്ഞില്ല.
14) സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട് പോലും അറിഞ്ഞില്ല, അത് തോമസ് ഐസക്ക് ചെയ്തതാണ്.
15) വഴിയോര വിശ്രമകേന്ദ്രങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചത് അറിഞ്ഞില്ല
16) കുന്നത്ത് നാട് ഭൂമി വിവാദത്തില്‍ ഏക്കറുകണക്കിന് ഭുമി പതിച്ചു നല്‍കാന്‍ തീരുമാനിച്ചതും അറിഞ്ഞില്ല.
17 ) കിഫ് ബി യില്‍ ഓഡിറ്റിലാത്തത് അറിഞ്ഞില്ല, അവിടുത്തെ പിന്‍വാതില്‍ നീയമനങ്ങളും അഴിമതികളും അറിഞ്ഞില്ല
18) മാധ്യമ സുഹൃത്തുക്കളെ സൈബര്‍ സഖാക്കള്‍ ആക്ഷേപിച്ചതറിഞ്ഞില്ല.
19)ശിവശങ്കരനും സ്വപ്നയും കൂടി തന്നെ സന്ദര്‍ശിച്ചത് അറിയില്ല
20) സ്വപ്നക്ക് രണ്ട് ലക്ഷത്തിന് മുകളില്‍ ശമ്ബളം ഉള്ള ജോലി തന്റെ വകുപ്പിന് കീഴില്‍ കൊടുത്തതും അറിഞ്ഞില്ല.
21 ) പ്രളയ ഫണ്ട് സമാഹരിക്കാന്‍ വിദേശ സന്ദര്‍ശനം നടത്തിയപ്പോള്‍ സ്വപ്നയും ശിവശങ്കറും അനുഗമിച്ചതും അറിഞ്ഞില്ല.
22)ലൈഫ്മിഷനും റെഡ് ക്രസന്റും ആയി തന്റെ ഓഫിസില്‍, തന്റെ സാന്നിദ്ധ്യത്തില്‍ ഒപ്പിട്ട കരാറും അറിഞ്ഞില്ല.
23) ആരോഗ്യ ഡേറ്റ പോലും കച്ചവടം ചെയ്യാന്‍ വേണ്ടി സ്പ്രിങ് ളറിനെ കൊണ്ട് വന്നതും അറിഞ്ഞില്ല.
24) 2017ല്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ വയലേഷന്‍ ഉണ്ടായാല്‍ സി ബി.ഐ ക്ക് അന്വേഷിക്കാം എന്ന് മുഖ്യമന്ത്രിയെന്ന നിലയില്‍ അനുമതി കൊടുത്തതും അറിഞ്ഞില്ല
25) പ്രളയ ഫണ്ട് സഖാക്കള്‍ അടിച്ചുമാറ്റിയതും അറിഞ്ഞില്ല
26) എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിലേക്ക് എന്ന രീതിയില്‍ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതും അറിഞ്ഞില്ല
27)സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിന് തീപിടിച്ചതറിഞ്ഞില്ല.
28) തീ പിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും അറിഞ്ഞില്ല, ഫോറന്‍സിക്കിന്റെ തലപ്പത്ത് മാറ്റം വരുത്താന്‍ പോകുന്നതും അറിഞ്ഞില്ല
29 ) കൃപേഷ്, ശരത് ലാല്‍ വധക്കേസ് അറിഞ്ഞില്ല, പ്രതികളെ സഹായിക്കാന്‍ വക്കീലന്മാരെ ഏര്‍പ്പെടുത്തിയതും സിബിഐ അന്വേഷണത്തെ തടഞ്ഞതും അറിഞ്ഞില്ല.
30) ധൂര്‍ത്ത് കാരണം സംസ്ഥാനത്തിന്റെ മൊത്തം കടം 3 ലക്ഷം കോടിയായതും ജനിക്കാന്‍ പോകുന്ന കുട്ടിക്ക് 72000 രൂപ ആളോഹരി കടം ആക്കിയതും എന്റെ ഭരണത്തില്‍ ആണന്ന് ഞാന്‍ അറിഞ്ഞില്ല.
https://www.facebook.com/Malayalivartha
























