Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വി.എസ്‌. ഇടപെടുന്നു... മുസ്ലീംലീഗ്‌ ഒരു സമാന്തര സര്‍ക്കാര്‍, ആയുധ ഇടപാടില്‍ പ്രതിയായ അബ്ബാസ്‌ സേഠിന്റെ മരണത്തില്‍ ദുരൂഹത, കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനെ പാസ്‌പോര്‍ട്ട്‌ ഓഫീസറാക്കിയത്‌ പെണ്‍വാണിഭത്തിന്‌ കടത്താന്‍

26 JUNE 2013 03:41 AM IST
മലയാളി വാര്‍ത്ത.

More Stories...

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു

മുസ്ലീം ലീഗിനും കുഞ്ഞാലക്കുട്ടിക്കും എതിരെ പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ ശക്തമായി ആഞ്ഞടിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി പി.എസ് അബ്ബാസ് സേഠ് ദരൂഹസാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആയുധക്കടത്തില്‍ ചോദ്യം ചെയ്യപ്പെടാനിരിക്കേയാണ് അബ്ബാസ് സേട്ട് മരണപ്പെടുന്നത്. രാജ്യരക്ഷ പണയപ്പെടുത്തി കസേര നിലനിര്‍ത്താന്‍ ശ്രമിക്കരുതെന്ന മുന്നറിയിപ്പും വി.എസ് നല്‍കി.  മുസ്‌ലിം ലീഗ് ഒരു സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും വി.എസ് ആരോപിച്ചു. 

യുഡിഎഫ് ഭരണകാലത്ത് ഇതാദ്യമായല്ല ഗണ്‍മാന്‍മാര്‍ക്ക് വഴിവിട്ട് സഹായം നല്‍കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന അബ്ദുള്‍ റഷീദിന് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസറായി നിയമനം നല്‍കി. രാജ്യത്ത് ആദ്യമായാണ് ഒരു പോലീസുകാരന്‍ പാസ്‌പോര്‍ട്ട് ഓഫീസറാകുന്നത്. ഇയാള്‍ വഴി പെണ്‍വാണിഭത്തിനും മറ്റും സ്ത്രീകളെ വിദേശത്തേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. 137 കേസുള്‍ പുറത്തുവന്നു. ഇയാളുടെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷിച്ച ഡിവൈഎസ്പി അനധികൃത ഇടപാടുകള്‍ കണ്ടെത്തിയിരുന്നു. ഈ ഉദ്യോഗസ്ഥനെ ശകാരിക്കാനാണ് കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദും ശ്രമിച്ചത്. റദ്ദാക്കിയ അനധികൃത പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കാന്‍ കോഴിക്കോട്, മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസുകള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ഉത്തരവും നല്‍കി. രാജ്യദ്രോഹവും വിദേശരാജ്യങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയുമാണ് ലീഗ് മന്ത്രിമാര്‍ ചെയ്തത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രി എ.കെ ആന്റണിക്കും കത്ത് നല്‍കും.

കരിപ്പൂര്‍ വഴിയുള്ള പെണ്‍വാണിഭത്തിന് സ്ത്രീകളെ കടത്താനും പാകിസ്താനില്‍ നിന്ന് കള്ളനോട്ട് കടത്താനൂം ഒത്താശ ചെയ്തു കൊടുക്കുന്നു. ആയുധക്കടത്തും കള്ളനോട്ട് കടത്തും എന്‍ഐ അന്വേഷിക്കണം.
കേരളത്തില്‍നിന്നും പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ വിദേശത്തേക്ക് അയക്കുന്നവരാണ് ഇതിനു പിന്നിലുള്ളത്. പെണ്‍കടത്തിനു പുറമേ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളനോട്ട് കടത്തിനും ഈ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചിരിക്കാം. റദ്ദാക്കിയ പാസ്‌പോര്‍ട്ട് തിരികെ നല്‍കുന്നത് രാജ്യദ്രോഹമാണ്. ഇതിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും പ്രതിരോധമന്ത്രി എ.കെ.ആന്റണിക്കും താന്‍ കത്തയക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സോളാര്‍ തട്ടിപ്പിന് ഇരയായവര്‍ നല്‍കിയത് നിയമപരമല്ലാത്ത പണമാണ്. തട്ടിപ്പിനെതിരെ പരാതി നല്‍കിയാല്‍ എന്തനുഭവമായിരിക്കുമെന്നാണ് ബംഗലൂരു വ്യവസായി കുരുവിളയുടെ അറസ്റ്റു നല്‍കുന്ന സൂചന. അനധികൃത സ്വത്തിനെകുറിച്ച് അന്വേഷിക്കുന്ന മുഖ്യമന്ത്രി തന്റെ പാവം പയ്യന്‍ കുരുവിളയുടെ സ്വത്ത് കൂടി അന്വേഷിക്കണം.

ലൈംഗീക വിവാദത്തില്‍പെട്ട മുന്‍മന്ത്രിയും എം.എല്‍.എ.യുമായ ജോസ് തെറ്റയില്‍ ഏതാനും ദിവസത്തിനകം രാജിവെക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് വി.എസ്. പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (5 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (14 minutes ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (1 hour ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (2 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (3 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (3 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (4 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (4 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (4 hours ago)

Malayali Vartha Recommends