Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പേടിപ്പിച്ച് വിട്ടാല്‍ മതി സഖാവെ... പാലയില്‍ വിറപ്പിച്ച് ജോസ് കെ മാണിയുടെ വരവില്‍ കല്ലുകടിയായ മാണി സി കാപ്പനെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് സിപിഎം; മാണി സി കാപ്പന്റെ രണ്ട് സീറ്റിനേക്കാള്‍ വലുതാണ് ജോസ് കെ മാണിയുടെ നാല് വോട്ടെന്ന തിരിച്ചറിവില്‍ ഉറച്ച് പാര്‍ട്ടി; കോടിയേരിയും പിണറായിയും നിലപാട് കടുപ്പിച്ചതോടെ മുട്ടിടിച്ച് മാണി സി കാപ്പന്‍

16 OCTOBER 2020 09:23 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഘടകകക്ഷികള്‍ വളരാന്‍ കാരണം സിപിഎമ്മും കോണ്‍ഗ്രസുമാണ്. ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്തിലെ പോലും വോട്ട് ലഭിക്കാത്തവരാണ് ഈര്‍ക്കില്‍ ഘടകകക്ഷികള്‍. അവര്‍ സിപിഎമ്മിന്റേയോ കോണ്‍ഗ്രസിന്റേയോ തണലില്‍ വോട്ട് നേടി ജയിച്ച് എംഎല്‍എയും മന്ത്രിയുമാകും. പിന്നെ അഹങ്കാരം തുടങ്ങും തങ്ങളുടെ മഹിമ കൊണ്ടാണ് ജയിച്ചതെന്ന്. എല്‍ഡിഎഫില്‍ നിന്നും പിണങ്ങി പോയാല്‍ സ്വീകരിക്കാന്‍ യുഡിഎഫും, യുഡിഎഫില്‍ നിന്നും പിണങ്ങിപ്പോയാല്‍ എല്‍ഡിഎഫും ഉള്ളിടത്തോളം ഇവര്‍ വില പേശുക തന്നെ ചെയ്യും.

ഇതാണ് പാലയുടെ പേരില്‍ മാണി സി കാപ്പന്‍ പയറ്റുന്നത്. മാണി സി കാപ്പന്‍ ജയിച്ചത് സിപിഎം അണികള്‍ നടത്തിയ ശക്തമായ പ്രചരണത്തിലാണ്. പിണറായി വിജയന്‍ തമ്പടിച്ച് നടത്തിയ പ്രചാരണം ആരും മറന്നിട്ടില്ല. മാത്രമല്ല ജോസഫിന്റെ കൂട്ടരും കാലുമാറി. ഇത് തിരിച്ചറിയാതെ ഈ വിജയം തന്റെ മികവായി കണ്ട് അഹങ്കരിച്ചതാണ് മാണി സി കാപ്പന്റെ പതനത്തിന് വഴി തെളിക്കുന്നത്.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിയിലെത്തുന്നതിന് ഒരു ഓഫറും മറ്റാര്‍ക്കും നീട്ടി സമവായത്തിന് തത്കാലം ശ്രമിക്കേണ്ടെന്നാണ് സി.പി.എം. തീരുമാനം. മുന്നണിയെ ശക്തമാക്കാന്‍ എല്ലാ ഘടകകക്ഷികളും ത്യാഗം സഹിക്കണമെന്നതാണ് സി.പി.എം. നിലപാട്. പാലാ സീറ്റ് വിട്ടുനല്‍കുന്നതിനും ജോസ് കെ. മാണി രാജിവെക്കുന്നതിനെത്തുടര്‍ന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് എന്‍.സി.പി.ക്ക് നല്‍കുമെന്നതിലും ഇപ്പോള്‍ തീരുമാനമുണ്ടാകില്ല.

മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കുകയും അതുവഴി ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യം നേടുകയുമാണ് കേരളകോണ്‍ഗ്രസിനെ എല്‍.ഡി.എഫിലേക്കെത്തിക്കുന്നതിലൂടെ സി.പി.എം. കണക്കുകൂട്ടുന്നത്. ഇത് സി.പി.എമ്മിന്റെ മാത്രം ആഭ്യന്തരകാര്യമായി മാറേണ്ട ഒന്നല്ല. അതിനാല്‍ മുന്നണിക്കുണ്ടാകേണ്ട നേട്ടത്തില്‍ എല്ലാ കക്ഷികളും വിട്ടുവീഴ്ചകള്‍ ചെയ്യണ്ടിവരുമെന്നാണ് സി.പി.എം. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

നിയമസഭാതിരഞ്ഞെടുപ്പിനെക്കുറിച്ചോ ഘടകകക്ഷികളുടെ സീറ്റുകളെക്കുറിച്ചോ തത്കാലം എല്‍.ഡി.എഫ്. ചര്‍ച്ചയുണ്ടാവില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം അത്തരം ചര്‍ച്ചകളാകാമെന്നതായിരിക്കും മുന്നണിയില്‍ സി.പി.എം. സ്വീകരിക്കുന്ന നിലപാട്. സി.പി.ഐ.യെ വിശ്വാസത്തിലെടുത്ത് മുന്നണിയിലെ ചര്‍ച്ചകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുകയാണ് ലക്ഷ്യം. നിയമസഭാ മണ്ഡലങ്ങളുടെ കാര്യത്തില്‍ ചര്‍ച്ചയുണ്ടായാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നുള്ളതു കൊണ്ടാണിത്.

ജോസ് അവര്‍ക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന പല മണ്ഡലങ്ങളും സി.പി.എം. മത്സരിക്കുന്നതും ചിലയിടങ്ങളില്‍ വിജയിക്കുന്നതുമാണ്. അതിനാല്‍ വിജയസാധ്യത മുന്‍നിര്‍ത്തി സീറ്റുകളില്‍ വെച്ചുമാറലുണ്ടാകണമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. കേരള കോണ്‍ഗ്രസ് മത്സരിച്ചാല്‍ ജയിക്കുന്ന സീറ്റ് അവര്‍ക്ക് വിട്ടുകൊടുക്കുക, ഇതിന്റെ ബാധ്യത ഏതെങ്കിലും കക്ഷികള്‍ക്ക് മാത്രമാകാതെ പൊതുധാരണയുണ്ടാക്കുക. ഇതാകും ഭാവിചര്‍ച്ചയില്‍ സി.പി.എം. നിലപാട്.

അതേസമയം പാലാ നിയമസഭാമണ്ഡലവും ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് അംഗത്വവും എന്‍.സി.പി.യില്‍ പൊട്ടിത്തെറിക്കു വഴിവെക്കും. പാലാമണ്ഡലം പോകുമെന്ന ഭീതിയില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ. സ്വന്തംനിലയില്‍ ചര്‍ച്ചകളുമായി മുന്നോട്ടുപോയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതില്‍ വെള്ളിയാഴ്ച നടക്കുന്ന ഭാരവാഹി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവരും. ഇതോടെ മാണി സി കാപ്പന്‍ പാര്‍ട്ടിയിലും ഒറ്റപ്പെടാനാണ് സാധ്യത. യുഡിഎഫിലേക്ക് രഹസ്യമായി ചേക്കാറാനുള്ള മാണി സി കാപ്പന്റെ ശ്രമത്തെ പരസ്യമായി വെട്ടിയതോടെ അതും നാണക്കേടായി. പിണങ്ങി യുഡിഎഫില്‍ പോയി പാലയും പോയി മുന്നണിയ്ക്ക് ഭരണത്തുടര്‍ച്ചയും കിട്ടിയാല്‍ മാണി സി കാപ്പന്റെ കാര്യം ഗോവിന്ദ. മന്ത്രിയാകേണ്ടയാള്‍ പെരുവഴിയില്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (22 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends