Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചേട്ടന് വീട് വച്ചു തരാമെന്ന വാഗ്ദാനവുമായി പ്രവാസികൾ ; കേരളത്തെ ഞെട്ടിച്ച് വാവ സുരേഷിന്റെ മറുപടി; കേട്ടവർ അന്തം വിട്ടു; എന്റമ്മോ അപാര ഹൃദയം തന്നെ

16 OCTOBER 2020 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയാക്കി കൊലപാതകം

ഈ മാസം രണ്ടിന് വീട്ടിൽ ഉറങ്ങി കിടന്ന പത്തനാപുരം മാങ്കോട് അംബേദ്കർ ഗ്രാമത്തിൽ കഴിയുന്ന രാജീവ്-സിന്ധു ദമ്പതികളുടെ മകൾ ആദിത്യ എന്ന പത്തുവയസ്സുകാരി പാമ്പു കടിയേറ്റു മരിച്ച വാർത്ത കേരളം വിങ്ങലോടെയാണ് അറിഞ്ഞിരുന്നത് . എന്നാൽ ആ വീട്ടുകാർക്ക് ഒരു താങ്ങായി എത്തിയിരിക്കുകയാണ് വാവ സുരേഷ്. തനിക്ക് വന്ന ഭാഗ്യത്തെ ആ വീട്ടുകാർക്ക് നൽകാനൊരുങ്ങുകയാണ് വാവ സുരേഷ് ഇപ്പോൾ . മാത്രമല്ല വാവ സുരേഷ് അവരുടെ പരിതാപകരമായ അവസ്ഥ കേരളത്തോട് ചൂണ്ടി കാണിക്കുകയാണ് . അവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. മൺകട്ടകൊണ്ടു നിർമിച്ച വളരെ ചെറിയ ഒരു വീട്. എല്ലാവരും തറയിൽ കിടന്നാണ് ഉറങ്ങുന്നത്. വാതിലുകളോ ജനലുകളോ ഒന്നും അങ്ങനെയില്ല. പത്തോളം പേരാണ് ആ ചെറിയ വീട്ടിൽ താമസിക്കുന്നത്. ഒരു കുഞ്ഞിനെ അവർക്ക് നഷ്ടമായി, ഒരു മകൾ കൂടി ഉണ്ട് അവർക്ക്. അതിനെങ്കിലും നന്നായി ഉറങ്ങാൻ കഴിയണം. അതു മാത്രമല്ല ഒരുപാട് അംഗങ്ങളുണ്ട്. അവർക്കൊക്കെ അടച്ചുറപ്പുള്ള ഒരു വീട് വേണം. അതുകൊണ്ടാണ് എങ്ങനെയും അവർക്ക് വീട് നിർമിച്ചു നൽകണമെന്ന് തീരുമാനിച്ചത്എ ന്നും അദ്ദേഹം പറഞ്ഞു .


ഈ മാസം രണ്ടിനാണ് വീട്ടിൽ ഉറങ്ങി കിടന്ന പത്തനാപുരം മാങ്കോട് അംബേദ്കർ ഗ്രാമത്തിൽ കഴിയുന്ന രാജീവ്-സിന്ധു ദമ്പതികളുടെ മകൾ ആദിത്യ എന്ന പത്തുവയസ്സുകാരി പാമ്പു കടിയേറ്റു മരിച്ചത്. ആദിത്യയുടെ വീട് സന്ദർശിച്ച വാവ സുരേഷാണ് അവർക്ക് കെട്ടുറപ്പുള്ള ഒരു വീടു നൽകാൻ ശ്രമിക്കുന്നത്. വാവ സുരേഷിന് വീടു വച്ച് നൽകാനായി മലപ്പുറം സ്വദേശികളായ ചില പ്രവാസികൾ മുന്നോട്ടുവന്നിരുന്നു. എന്നാൽ അവരോടു വാവ സുരേഷ് പറഞ്ഞത് ഞെട്ടിക്കുന്ന മറുപടിയാണ്. ‘തനിക്കിപ്പോൾ പാമ്പും പഴുതാരയും കയറാത്ത അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു വീടുണ്ടെന്നും നിങ്ങൾക്ക് എനിക്ക് വീടു നൽകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എനിക്കെന്നും പറഞ്ഞ് ആദിത്യയുടെ വീട്ടുകാർക്ക് നൽകിയാൽ മതിയെന്നു’ പറയുകയായിരുന്നെന്ന് വാവ സുരേഷ് പറ‍ഞ്ഞു.

‘‘ആദിത്യയുടെ വീട് സന്ദർശിച്ചപ്പോൾ അവർക്ക് എങ്ങനെയെങ്കിലും കുറച്ച് പണം ശേഖരിച്ച് വീടു വച്ച് നൽകണമെന്ന് കരുതിയിരുന്നു. അതിന് ഞാനും എന്റെ സുഹൃത്തുക്കളും ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്തരത്തിൽ എനിക്ക് വീട് വച്ച് നൽകാൻ ഈ പ്രവാസി സുഹൃത്തുക്കൾ എത്തുന്നത്. അങ്ങനെയാണ് അവരോട് ഇക്കാര്യം പറയുന്നത്. അവർ അത് സന്തോഷപൂർവം സ്വീകരിച്ചു. കുറച്ചു ദിവസത്തിനുള്ളിൽ വീടു നിർമിക്കാനുള്ള ഫണ്ട് അവർ ആദിത്യയുടെ അച്ഛന്റെ അക്കൗണ്ടിലേക്ക് നൽകും. ഞാനും സുഹൃത്തുക്കളും ഞങ്ങൾ‌ക്ക് പറ്റുന്നതു പോലെ പണം സംഘടിപ്പിക്കാനും നോക്കുന്നുണ്ട്. ഒരു കുട്ടിയുടെ ജീവന്റെ വില ആവില്ലെന്ന് അറിയാം. എങ്കിലും ഇനിയെങ്കിലും അവർക്ക് ഭയപ്പെടാതെ കിടന്നുറങ്ങാൻ കഴിയുമല്ലോ.’’ ‘‘രാജീവും ഭാര്യയും മക്കളും കൂടാതെ രാജീവിന്റെ സഹോദരിയും ഭർത്താവും അവരുടെ മൂന്ന് പെൺമക്കളും ഉൾപ്പെടെ പത്തോളം പേരാണ് രണ്ടു മുറി മാത്രമുള്ള വീട്ടിൽ താമസിക്കുന്നത്. 1990 ൽ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് നൽകിയ വീടാണത്. ഒരു മുറിയിലും വരാന്തയിലുമായൊക്കെയാണ് എല്ലാവരും കിടക്കുന്നത്.അടുത്താഴച തന്നെ വീടു നിർമാണം തുടങ്ങാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.’’ എന്നും വാവ സുരേഷ് പറയുകയുണ്ടായി .

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ആദിത്യ മരണത്തിന് കീഴടങ്ങിയത്. പഴയ മൺവീട്ടിലായിരുന്നു കുടുംബം കഴിയുന്നത്. രണ്ടിനു രാത്രിയിൽ കുട്ടിക്ക് പാമ്പു കടിയേറ്റെങ്കിലും അത് മറ്റെന്തെങ്കിലും പ്രാണി കടിച്ചതാകുമെന്നാണ് ആദ്യം കരുതിയത് . പതിവില്ലാതെ രാവിലെ എഴുന്നേറ്റ, ആദിത്യ, തളരുകയായിരുന്നു.തോളെല്ലിലും കഴുത്തിനു പിന്നിലുമായി മുറിവിന്റെ പാടു കണ്ടെത്തിയെങ്കിലും തടിച്ചതു പോലെ തോന്നിയതിനാൽ ഉറുമ്പോ മറ്റോ ആകുമെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ കുട്ടി അസ്വസ്ഥ പ്രകടിപ്പിച്ചതിനെ തുടർന്ന് ഏഴു മണിയോടെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു . വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ നാട്ടുകാർ ആദിത്യ കിടന്ന മുറി പരിശോധിച്ചപ്പോഴാണ് ഭിത്തിയോടു ചേർന്ന മാളത്തിനുള്ളിൽ ശംഖുവരയൻ പാമ്പിനെ കണ്ടെത്തിയത്.


‘ശംഖുവരയന്റെ പ്രത്യേകതയാണ് അത്. കടിച്ചാലും പെട്ടെന്ന് അറിയാൻ കഴിയില്ല. ചെറിയൊരു കല്ലിപ്പു മാത്രമേ ഉണ്ടാകൂ. അസ്വസ്ഥതകൾ പെട്ടെന്ന് പ്രകടമാകില്ല. കട്ടുറുമ്പോ ചെറിയ പ്രാണി എന്തോ കടിച്ചെന്നാണ് അവർ കരുതിയത്. രാവിലെ കുട്ടി തലവേദനയും തളർച്ചയും പ്രകടമാക്കിയപ്പോഴാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ പാമ്പു കടിച്ചതാകുമെന്ന് ഡോക്ടർ സംശയം പറഞ്ഞപ്പോഴാണ് ഗൗരവം വീട്ടുകാർ ഉൾക്കൊണ്ടത്. മറ്റു പാമ്പുകളെ കഴിക്കുന്ന ഗണത്തിലുള്ളവയാണ് ശംഖുവരയൻ. വീട്ടിൽ ചേരയുടെയും മറ്റും സാന്നിധ്യം ഉണ്ടെന്നാണ് വീട്ടുകാർ പറഞ്ഞത്. അതിനെയൊക്കെ വിരട്ടി വിടുകയാണ് ചെയ്യാറ്. പാമ്പുകളെ പിടിക്കാൻ എത്തിയതാകും ശംഖുവരയൻ എന്നാണ് നിഗമനമെന്നും വാവ സുരേഷ് വ്യക്തമാക്കി . ഏതായാലും വാവ സുരേഷിന്റെ തീരുമാനം ഏറെ ആശ്വാസകരമാണ് ആ കുടുംബത്തിന് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (4 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (4 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (5 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (6 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (6 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (7 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (7 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (7 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (8 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (8 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (9 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (9 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (9 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (9 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (10 hours ago)

Malayali Vartha Recommends