Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വര്‍ണക്കടത്ത് കേസില്‍ കൊഫെപോസ ചുമത്തിയ ശേഷം തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റിമാറ്റിയതോടെ നിരവധി ഗുണങ്ങളാണ് സ്വപ്ന സുരേഷിന് ; എന്നാൽ സന്ദീപ് നായർക്ക് വമ്പൻ തിരിച്ചടിയും

16 OCTOBER 2020 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.  

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം.... മലപ്പുറത്ത് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...

സ്വര്‍ണക്കടത്ത് കേസില്‍ കൊഫെപോസ ചുമത്തിയ ശേഷം സ്വപ്ന സുരേഷിനെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റിയതോടെ നിരവധി ഗുണങ്ങളാണ് സ്വപ്ന സുരേഷിന് ഉണ്ടായത് . ഈ ജയിൽ മാറ്റം സ്വപ്ന സുരേഷിന് ഒരു തരത്തിൽ അനുഗ്രഹമാണ് . ഇനി മുതല്‍ കിടക്കാന്‍ കട്ടില്‍ കിട്ടുമെന്നതാണ് സ്വപ്നയ്ക്ക് ആകെയുള്ളൊരു ആശ്വാസം. സര്‍വ അധികാരങ്ങളോടെ വിലസി നടന്ന തിരുവനന്തപുരത്ത് സ്വപ്ന ജയില്‍പുള്ളിയായെത്തിയിരിക്കുകയാണ്. സ്വപ്നയുടെ അധികാരകേന്ദ്രമായിരുന്ന യുഎഇ കോണ്‍സുലേറ്റിന്റെ മണക്കാട്ടെ ഓഫിസില്‍നിന്ന് എത്തിനോക്കിയാല്‍ കാണാവുന്ന അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയുടെ ഇപ്പോഴത്തെ താമസം. സന്ദീപിന് കട്ടിലില്ലെന്നു മാത്രമല്ല സന്ദര്‍ശകരെ കാണാനുള്ള അവസരം കുറയുകയും ചെയ്തു. കരുതല്‍ തടങ്കലിനു സമാനമായ കൊഫെപോസ നിയമം ചുമത്തുന്നവരെ തിരുവനന്തപുരത്തെ ജയിലുകളില്‍ പാര്‍പ്പിക്കണമെന്ന കീഴ്‌വഴക്കം കാരണമാണ് ഇരുവരെയും എറണാകുളത്തുനിന്ന് തിരുവനന്തപുരത്തെത്തിച്ചത്.

അട്ടക്കുളങ്ങര വനിത ജയിലില്‍ ആകെ 35 തടവുകാർ മാത്രമാണ് ഉള്ളത് . അതുകൊണ്ട് ആവശ്യത്തിനു സ്ഥലസൗകര്യം സെല്ലുകളിലുണ്ട്. അതിനാല്‍ എല്ലാ തടവുകാര്‍ക്കും കട്ടിലുണ്ട്. അങ്ങനെയാണ് സ്വപ്നയ്ക്ക് കട്ടിലില്‍ കിടക്കാന്‍ അവസരം ഒരുങ്ങിയത്. കൊഫെപോസ ചുമത്തപ്പെട്ട ഇവിടത്തെ ഏക തടവുകാരിയെന്ന പരിവേഷവും സ്വപ്നയ്ക്കുണ്ട്. മറ്റൊരു സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്ന സെറീന ഷാജിയായിരുന്നു ഇതിന് മുന്‍പത്തെ കൊഫെപോസ തടുവുകാരി. സോളാര്‍ കേസിലെ പ്രതി സരിതയും ദീര്‍ഘകാലം കഴിഞ്ഞത് ഇതേ ജയിലിലാണ്. എന്നാൽ സന്ദീപ് ആകട്ടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് .സന്ദീപി നായര്‍ക്ക് ഈ ജയിൽ മാറ്റം വമ്പൻ തിരിച്ചടിയാണ് . സന്ദീപ് നായര്‍ കഴിയുന്ന സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ട് തന്നെ കട്ടിലെന്നല്ല അധിക സൗകര്യമൊന്നുമില്ല. മാത്രവുമല്ല കൊഫെപോസ ചുമത്തപ്പെട്ടവര്‍ക്കു ഫോണ്‍വിളിക്കും സന്ദര്‍ശകരെ കാണാനും നിയന്ത്രണമുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ സന്ദര്‍ശകരെ അനുവദിക്കൂ. അതും കസ്റ്റംസ് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രം. ഇത് ചുമത്തപ്പെടും മുന്‍പായിരുന്നെങ്കില്‍ ആഴ്ചയില്‍ രണ്ട് മൂന്ന് തവണയെങ്കിലും സന്ദര്‍ശകരെ കാണാമായിരുന്നു. ഫോണ്‍ വിളിക്കാനും ഇതേ നിയന്ത്രണമുണ്ട്. ഈ നിയന്ത്രണങ്ങള്‍ സ്വപ്നയ്ക്കും ബാധകമാണ്. അങ്ങനെ ജയിൽ മാറ്റം നടന്നിരിക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (14 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (48 minutes ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (1 hour ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (2 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (2 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (2 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (8 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (8 hours ago)

Malayali Vartha Recommends