ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി പ്ലസ്ടൂ വിദ്യാര്‍ഥി. ഇഷ്ട വിഷയം പഠിക്കാന്‍ സാധിക്കാത്തതില്‍ കുട്ടി അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബയോളജി പഠിക്കാനായിരുന്നു വിദ്യാര്‍ഥിക്ക് താല്‍പ്പര്യം. എന്നാല്‍ കംപ്യട്ടര്‍ സയന്‍സ് പഠിക്കാന്‍ വീട്ടുകാര്‍ വിദ്യാര്‍ഥിയെ നിര്‍ബന്ധിക്കുകയായിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് വിദ്യാര്‍ഥി നേടിയിരുന്നു. ബയോളജിക്ക് പകരം കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചാല്‍ മതിയെന്നായിരുന്നു മാതാപിതാക്കളുടെ തീരുമാനം.
എന്നാല്‍ ആദ്യവര്‍ഷ പ്രീയൂണിവേഴ്‌സിറ്റി പരീക്ഷയില്‍ കംപ്യൂട്ടര്‍ സയന്‍സിന് വിദ്യാര്‍ഥിക്ക് 40 ശതമാനം മാര്‍ക്ക് മാത്രമാണ് ലഭിച്ചത്. ഇഷ്ടമില്ലാത്ത വിഷയമായിട്ടും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാതാപിതാക്കള്‍ നിരന്തരം ഉപദേശിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ കുട്ടി പൊലീസിനോട് പറഞ്ഞു. കഴുത്തില്‍ പരുക്കേറ്റാല്‍ മരിക്കുമെന്ന് വായിച്ചറിഞ്ഞെന്നും അതുകൊണ്ടാണ് സഹോദരിയുടെയും അമ്മയുടെയും അച്ഛന്റെയും കഴുത്തില്‍ കുത്തിയതെന്നും വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. ജൂണ്‍ 6ാം തീയതി കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലായിരുന്നു സംഭവം. പിതാവും സഹോദരിയും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരുക്കേറ്റ അമ്മ ബെള്ളാരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha



























