ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

കുടുംബ വഴക്കിനിടെ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍. കരിമഠം കോളനിയില്‍ വാവാച്ചി എന്ന സനല്‍കുമാര്‍ (23) ആണ് പിടിയിലായത്. കുടുംബ വഴക്കിനിടെ ഇയാള്‍ ഭാര്യയെ അസഭ്യം പറയുകയും, തലയിലും മുഖത്തും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി മുറിവേല്‍പ്പിച്ചെന്ന് പൊലീസ് വിശദമാക്കുന്നത്.
പൊലീസ് റെക്കോര്‍ഡുകള്‍ പ്രകാരം ഫോര്‍ട്ട് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് പിടിയിലായ സനല്‍കുമാര്‍. പൂജപ്പുര, ഫോര്‍ട്ട്, കരമന കൂടാതെ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് പരിധിയിലെ മലയിന്‍കീഴ് എന്നീ സ്‌റ്റേഷനുകളിലായി മയക്കുമരുന്ന്, വധശ്രമം, ആക്രമണം ഉള്‍പ്പെടെ ഏഴോളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























