ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്‌സ്പ്രസ് ട്രെയിനിനുനേരെ കല്ലേറ്. ആക്രമണത്തില്‍ ട്രെയിനിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു. കാണ്‍പുരില്‍ നിന്നു ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു മോഹന്‍ ഭാഗവത്. ഫിറോസാബാദിന് സമീപം ട്രെയിന്‍ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മോഹന്‍ ഭാഗവത് യാത്ര ചെയ്തിരുന്ന ഇ1 കോച്ചിലാണ് കല്ല് പതിച്ചത്. കല്ലേറില്‍ കോച്ചിന്റെ ജനല്‍ച്ചില്ല് തകര്‍ന്നു. യാത്രക്കാര്‍ പരിഭ്രാന്തരായി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. മോഹന്‍ ഭാഗവതും മറ്റ് യാത്രക്കാരും സുരക്ഷിതരാണ്.
സംഭവത്തെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ കോച്ച് പരിശോധിച്ചു. റെയില്‍വേ പൊലീസും മറ്റ് റെയില്‍വേ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹിയിലേക്ക് യാത്ര തുടര്‍ന്ന ശതാബ്ദി എക്‌സ്പ്രസ് രാത്രി 10.13ഓടെ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നു. അന്വേഷണത്തിന്റെ ഭാഗമായി തെളിവുകള്‍ ശേഖരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























