Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ആദ്യം മുതൽ വിമൺ ഇൻ സിനിമ കളക്ടീവ് നേതൃനിരയിൽ കാണുന്ന ചില മുഖ്യധാരാ നടികളെ മാത്രമാണ് ഇപ്പോഴും അവിടെ കാണുന്നത്; ആദ്യം ഉണ്ടായിരുന്ന ചിലരെ കാണുന്നുമില്ല; അതെന്താണ് അങ്ങനെ? മൂന്ന് വർഷം പൂർത്തിയാക്കുന്ന വിമൺ ഇൻ സിനിമ കളക്ടീവിനോട് ചോദ്യ ശരങ്ങളുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ

16 OCTOBER 2020 02:24 PM IST
മലയാളി വാര്‍ത്ത

More Stories...

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!

മൂന്ന് വർഷം പൂർത്തിയാക്കുകയാണ് വിമൺ ഇൻ സിനിമ കളക്ടീവ് . എന്നാൽ ഈ വേളയിൽ ഇവരുടെ നേതൃത്തോട് 11 ചോദ്യങ്ങളുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ രംഗത്ത് വന്നിരിക്കുകയാണ് . മലയാള സിനിമയിൽ അവസര സമത്വവും ലിംഗനീതിയും ഉറപ്പുവരുത്താൻ ഡബ്ല്യുസിസിക്ക് കഴിഞ്ഞോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ശ്രീജിത് പണിക്കർ ഉന്നയിക്കുന്നത്. ഇടവേള ബാബു വിവാദം മുതൽ ഭാഗ്യലക്ഷ്മി വിഷയം വരെയുള്ള കാര്യങ്ങളിലാണ് ശ്രീജിത് പണിക്കർ ചോദ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ആദ്യം മുതൽ WCC നേതൃനിരയിൽ കാണുന്ന ചില മുഖ്യധാരാ നടികളെ മാത്രമാണ് ഇപ്പോഴും അവിടെ കാണുന്നത്. ആദ്യം ഉണ്ടായിരുന്ന ചിലരെ കാണുന്നുമില്ല. അതെന്താണ് അങ്ങനെ? എന്നും അദ്ദേഹം ചോദിക്കുന്നു . 

ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

WCC എന്ന വനിതാ സംഘടന മലയാള സിനിമാരംഗത്ത് വന്നിട്ട് ഏതാണ്ട് മൂന്നു വർഷം പൂർത്തിയാകുന്നു. മേഖലയിൽ അവസര സമത്വം, ലിംഗനീതി എന്നിവ ഉറപ്പുവരുത്തുകയാണ് പ്രഖ്യാപിത ലക്ഷ്യം. സംഘടനയെ പലരും അപമാനിക്കുന്നു എന്നതിനാൽ ഇപ്പോൾ 'റെഫ്യൂസ് ദി അബ്യൂസ്' ക്യാമ്പയിൻ നടത്തുകയാണ് അവർ.

WCCയോട് ചില ചോദ്യങ്ങൾ ചോദിക്കാൻ നല്ലൊരു അവസരം ആണ് ഇതെന്നു കരുതുന്നു:

(1) WCC രൂപീകൃതമായി മൂന്നു വർഷങ്ങൾ പൂർത്തിയാകുമ്പോഴേക്കും അവസര സമത്വവും ലിംഗനീതിയും ഉറപ്പുവരുത്താൻ സാധിച്ചോ? എന്തൊക്കെയാണ് ഉദാഹരണങ്ങൾ?

(2) സാധിച്ചില്ലെങ്കിൽ എന്നത്തേയ്ക്ക് സാധിക്കും? സിനിമാരംഗത്തെ മനോഭാവങ്ങൾ മാറാൻ വർഷങ്ങൾ വേണ്ടിവരുമെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയെ അപലപിക്കുന്നവർക്ക് ‘വർഷങ്ങൾ വേണ്ടിവരും’ എന്ന മറുപടി ഈ ചോദ്യത്തിനുള്ള ഉത്തരമായി പറയാൻ കഴിയില്ലെന്ന് കരുതുന്നു.

(3) നിരവധി നടിമാർക്ക് മോശം അനുഭവങ്ങൾ ഉണ്ടായതായി വാർത്തകൾ വന്നിട്ടുണ്ട്. ആരോപണ വിധേയരായ നടന്മാരും സംവിധായകരും ഉണ്ടായിട്ടുണ്ട്. ഈ വിഷയങ്ങളിൽ WCC എടുത്ത നിലപാടുകൾ എന്തൊക്കെയാണ്?

(4) WCC വെബ്സൈറ്റിൽ സംഘടനയുടെ കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. അതിനു തൊട്ടുമുൻപ് നടൻ അലൻസിയർ ലോപ്പസ് ഒരു സിനിമാ പ്രവർത്തകയെ അപമാനിച്ചെന്ന ആരോപണം വന്നപ്പോൾ നിങ്ങൾ ആ സ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന് സൈറ്റിൽ ഉണ്ട്; പിന്നീട് അലൻസിയർ പരസ്യമായി മാപ്പ് പറഞ്ഞതായും. എന്നാൽ നിങ്ങൾ തന്നെ കൊടുത്തിരിക്കുന്ന വാർത്തയിൽ, ‘എന്തു നടപടിയാണ് ആ സ്ത്രീയ്ക്ക് ആവശ്യമെന്നും അലൻസിയർ മാപ്പ് പറഞ്ഞാൽ മതിയോ,’ എന്നും നിങ്ങൾ ചോദിച്ചതായി പറയുന്നുണ്ട്. മാപ്പ് മതിയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും അദ്ദേഹം മറ്റു സ്ത്രീകളോടും മോശമായി പെരുമാറിയതിനാൽ മാപ്പ് മാത്രം പോരാ എന്നാണ് ആ സ്ത്രീ പറഞ്ഞതായി വാർത്തയിൽ കാണുന്നത്. പിന്നീട് നിങ്ങൾ എന്ത് നടപടിയാണ് അലൻസിയറിനെതിരെ സ്വീകരിച്ചത്?

(5) WCCയിൽ ഇരട്ടത്താപ്പ് ആരോപിച്ചാണല്ലോ സംവിധായക വിധു വിൻസന്റ് രാജിവെച്ചത്. നടൻ ദിലീപിനെ പിന്തുണച്ച സംവിധായകൻ ബി ഉണ്ണികൃഷ്ണനൊപ്പം പ്രവർത്തിച്ചത് എന്തിനെന്ന വിശദീകരണം ആവശ്യപ്പെട്ടതിനാലാണ് രാജിയെന്ന് വിധു പറഞ്ഞിരുന്നു. സിനിമയിൽ പ്രവർത്തിക്കാനുള്ള വിധുവിന്റെ തുല്യാവസരമെന്ന അവകാശത്തെ ബാധിക്കുന്ന ഈ വിശദീകരണം ചോദിക്കൽ നടപടി നിങ്ങളുടെ സംഘടനയുടെ തന്നെ പ്രഖ്യാപിത ലക്ഷ്യത്തിനു വിരുദ്ധമായിരുന്നില്ലേ? നിസ്സഹകരണം ആണ് നിങ്ങൾ ഉദ്ദേശിച്ചതെങ്കിൽ ഇതേന്യായം അലൻസിയറിനും ബാധകമാണോ? ആണെങ്കിൽ WCC അംഗമായ ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’ എന്ന സിനിമയിൽ അലൻസിയറെ അഭിനയിപ്പിച്ചതിനെ നിങ്ങൾ എതിർത്തോ? ‘പ്രതി പൂവൻകോഴി’ എന്ന മഞ്ജു വാര്യർ സിനിമയിൽ അലൻസിയർ അഭിനയിച്ചതിനെ എതിർത്തോ? ‘ഉയരെ’ എന്ന പാർവതി സിനിമയിൽ അഭിനയിച്ച, ദിലീപിനെ പിന്തുണച്ച സിദ്ദിഖിനെ എതിർത്തോ? സംവിധായകൻ കമലിനെതിരെ ആരോപണം ഉണ്ടായപ്പോൾ നിങ്ങൾ എന്തുചെയ്തു? സ്ററെഫി സേവ്യർ എന്ന കോസ്റ്റ്യൂം ഡിസൈനർ ഗീതു മോഹൻദാസിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിങ്ങൾ ഏതു ഭാഗത്താണ്? സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന വിനായകനെ സഹകരിപ്പിച്ച് സിനിമ നിർമ്മിക്കുന്ന റീമ കല്ലിങ്ങലിന്റെ നിലപാടിനൊപ്പമാണോ നിങ്ങൾ? നിങ്ങളുടെ എതിർചേരിയിലുള്ള ബി ഉണ്ണികൃഷ്ണനെ സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ടു എന്ന ആരോപണം നേരിടുന്ന നിങ്ങളാണോ സംഘടനയിൽ ഇല്ലാത്ത ഭാവനയെ സഹകരിപ്പിക്കില്ല എന്ന് ഇടവേള ബാബു പറഞ്ഞതിനെ എതിർക്കുന്നത്?

(6) ആദ്യം മുതൽ WCC നേതൃനിരയിൽ കാണുന്ന ചില മുഖ്യധാരാ നടികളെ മാത്രമാണ് ഇപ്പോഴും അവിടെ കാണുന്നത്. ആദ്യം ഉണ്ടായിരുന്ന ചിലരെ കാണുന്നുമില്ല. അതെന്താണ് അങ്ങനെ? എന്തുകൊണ്ട് മൂന്നു വർഷങ്ങൾ പൂർത്തിയാകുമ്പോഴും മറ്റുള്ളവർക്ക് നേതൃസ്ഥാനത്ത് തുല്യാവസരം നൽകുന്നില്ല? ഏട്ടനും അണ്ണനും ഒക്കെയാണ് AMMA-യിൽ സ്ഥിരം എന്നുപറയുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതല്ലേ? മറ്റുള്ളവർ നേതൃസ്ഥാനം ആഗ്രഹിക്കുന്നില്ല എന്നതൊന്നും ഇക്കാര്യത്തിൽ ഒരു ന്യായമാവില്ല.

(7) അവസര സമത്വം എന്ന പ്രശ്നം സിനിമയിൽ ഉണ്ടായിരുന്നുവെങ്കിൽ ഇതിനോടകം വലിയ തോതിലുള്ള അംഗത്വ വർദ്ധനവ് WCC-ക്ക് കൈവരിക്കാൻ കഴിയേണ്ടതാണ്. അത് സാധിച്ചിട്ടുണ്ടോ? മുഖ്യധാരാ നടികളിൽ എത്രപേർ WCC-യിൽ അംഗങ്ങളാണ്?

(8) AMMA-യിൽ ധാരാളം നടിമാർ അംഗങ്ങളായി തുടരുകയും അവർ WCC-യിൽ അംഗങ്ങൾ അല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണം എന്തായിരിക്കും? അവസരങ്ങൾ കുറയുമെന്ന ഭീതിയാവാമെന്ന് നിങ്ങളിൽ പലരും പറഞ്ഞുകണ്ടു. എന്താണ് അതിനുള്ള തെളിവ്? AMMA-യിൽ തുല്യാവസരങ്ങൾ ഉണ്ടെന്നും ലിംഗനീതി പ്രശ്നം ഇല്ലെന്നും അതുകൊണ്ടാണ് ആൾക്കാർ WCC-യിൽ ചേരാൻ തയ്യാറാകാത്തതെന്ന് മറുവാദമുണ്ടായാൽ അത് തെറ്റാണെന്ന് എങ്ങനെ തെളിയിക്കാൻ കഴിയും?

(9) AMMA-യിൽ ഉള്ളവർ പല കാരണങ്ങളാൽ സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല എന്ന് നിങ്ങൾ പറയുന്നു. നിങ്ങളെ പരസ്യമായി പിന്തുണച്ച നടന്മാരും അവസരങ്ങൾ കുറയുമെന്ന ഭയം ഉള്ളവരാണോ? അവർ ഇപ്പോൾ നിങ്ങൾക്കുവേണ്ടി AMMA-യുടെ ഉള്ളിൽ സംസാരിക്കുന്നില്ലേ? ഇല്ലെങ്കിൽ എന്തുകൊണ്ട്

10) WCC അംഗങ്ങളല്ലാത്ത സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് WCC-ക്ക് അഭിപ്രായമുണ്ടോ? ഉദാഹരണത്തിന്, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വിഷയം. ആദ്യകാലം മുതൽ ഏതാനും ആഴ്ചകൾക്ക് മുൻപുവരെയും WCC-യിൽ ക്ഷണിക്കപ്പെടാത്ത ആളാണ് താനെന്ന് ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. അംഗമാകുന്ന ആൾക്കാരുടെ കാര്യത്തിൽ മാത്രമേ നിങ്ങൾ അഭിപ്രായം പറയുകയുള്ളോ? അങ്ങനെയുള്ളവർക്ക് മാത്രമേ പരിഗണനയുള്ളോ? ഭാഗ്യലക്ഷ്മിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായ വിഷയത്തിൽ എന്താണ് WCC നിലപാട്? അവർ നേരിട്ട ആരോപണത്തിൽ എന്താണ് WCC-യുടെ അഭിപ്രായം? ആരോപണത്തിൽ പ്രകോപിതയായ അവരുടെ ചെയ്തിയെ അംഗീകരിക്കുന്നുണ്ടോ? മാല പാർവതി WCC അംഗമാണോ? അവരുടെ മകനെതിരെ ആരോപണം ഉണ്ടായപ്പോൾ നിങ്ങൾ എന്ത് നടപടി സ്വീകരിച്ചു?

(11) എന്തുകൊണ്ടാണ് നിങ്ങളുടെ അംഗങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ഉണ്ടെന്ന് പറയുകയും അത് പരിശോധിക്കണമെങ്കിൽ പാസ്‌വേഡ് ചോദിക്കുകയും ചെയ്യുന്നത്? ഏത് പാസ്‌വേഡ്? പൊതുജനത്തിന് അറിയാത്ത ഒരു പാസ്‌വേഡ് എന്തിനാണ് പൊതുജനത്തിനായുള്ള ഒരു വെബ്സൈറ്റിൽ ആവശ്യം വരുന്നത്? സംഘടനയിലെ അംഗങ്ങളുടെ പേര് മറച്ചുവെക്കേണ്ട ഒന്നാണോ? ആണെങ്കിൽ അത് എന്തുകൊണ്ട് സൈറ്റിൽ കൊടുത്തു?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (20 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (37 minutes ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (39 minutes ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (41 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (49 minutes ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (1 hour ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (1 hour ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (2 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (2 hours ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (2 hours ago)

Alcohol-tax-policy കൈയടിച്ച് കേരളം  (3 hours ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (3 hours ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (3 hours ago)

Malayali Vartha Recommends