Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അല്പം തടിയുള്ള കുട്ടികളെ ഉപ്പുമാങ്ങാ ഭരണിയെന്നോ ഉണ്ടപ്പാറുവെന്നോ നിസ്സാരമായി വിളിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും ഓര്‍ക്കണം, നിദോഷമെന്ന് നമ്മള്‍ കരുതുന്ന പല തമാശകളും കുട്ടികളുടെ മനസ്സില്‍ ഉണ്ടാക്കുന്ന ആഘാതം നമ്മുടെ ചിന്തയ്ക്കും അപ്പുറത്താണെന്ന് ദ്രോഹമാണത്…ചെയ്യരുത് !! കൗമാരക്കാർക്ക് ഉപദേശവുമായി അശ്വതി ശ്രീകാന്ത്

21 OCTOBER 2020 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു

ആലപ്പുഴ എടത്വായിൽ കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ട് കർമ്മം പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിൽ നാളെ രാവിലെ 11 ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും

ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....

ഇന്ന് പെൺകുട്ടികളുടെ വിചാരം സീറോ സൈസ് ആണ് സൗന്ദര്യം എന്നാണ്.അതിന് വേണ്ടി പെടാപാട് പെടുകയാണ് എല്ലാവരും. . അതിനെതിരെ പ്രതികരിച്ചും, ബോഡി ഷെയ്മിംങ് നടത്തരുതെന്നും കര്‍ശനമായി പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത അവതാരിക അശ്വതി ശ്രീകാന്ത്.സൈസ് സീറോ സുന്ദരിമാരെ കണ്ട് അതുപോലെയാവാന്‍ പട്ടിണി കിടക്കുന്ന കൗമാരക്കാരോട് മുതിര്‍ന്നവര്‍ പറഞ്ഞു കൊടുക്കണം, അണ്‍ഹെല്‍ത്തി ഡയറ്റിന്റെ ഫലം അനാരോഗ്യം മാത്രമായിരിക്കും എന്ന് അശ്വതി ചൂണ്ടിക്കാണിക്കുന്നു .


അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വായിക്കാം……

 

സ്കൂള്‍ ക്ലാസ് റൂമില്‍ തലചുറ്റി വീണ സുഹൃത്തിന്റെ മകളെയോര്‍ത്തു ഈ ചിത്രം കണ്ടപ്പോള്‍. പന്ത്രണ്ടു വയസ്സുകാരി. ക്ലാസ്സിലുള്ള മറ്റു കുട്ടികളെക്കാള്‍ കൂടുതല്‍ ശാരീരിക വളര്‍ച്ച ഉള്ളതുകൊണ്ട് തന്നെ സ്കൂളില്‍ നിന്ന് നേരെ പരിഹാസം കേള്‍ക്കേണ്ടി വന്നിരിക്കണം. പട്ടിണി കിടന്ന് വണ്ണം കുറക്കുക എന്നതാണ് അവള്‍ കണ്ടു പിടിച്ച വഴി. വീട്ടില്‍ നിന്ന് കൊടുത്തു വിടുന്ന ഭക്ഷണം സ്കൂളിലെ വേസ്റ്റ് ബോക്സിനു കൊടുത്തിട്ട് വെള്ളം കുടിച്ചു പകല്‍ തള്ളി നീക്കും. വീട്ടില്‍ വന്നാലും ഒരു ചപ്പാത്തിയോ ഒരു കഷ്ണം റൊട്ടിയോ മാത്രം കഴിച്ച്‌ വിശപ്പടക്കും. പതിയെ പതിയെ ആഹാരം കാണുമ്ബോഴേ മടുപ്പു തോന്നുന്ന അവസ്ഥയില്‍ എത്തി കാര്യങ്ങള്‍. ഒടുവില്‍ സ്കൂളില്‍ നിന്ന് നേരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വീട്ടുകാര്‍ക്ക് പോലും കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്.

അത് കൊണ്ട് പ്രിയപ്പെട്ട കൗമാരക്കാരോട്…
ആഹാരം ഉപേക്ഷിക്കലോ യൂട്യൂബ് ഗുരുക്കന്മാരുടെ ഡയറ്റിങ് ടിപ്സ് അന്ധമായി ഫോളോ ചെയ്യലോ അല്ല ഈ പ്രായത്തില്‍ നിങ്ങള്‍ ചെയ്യേണ്ടത്. ശാരീരികമായും മാനസികമായും ഏറ്റവും അധികം മാറ്റങ്ങളിലൂടെ കടന്നു പോകുന്ന മനോഹരമായ പ്രായമാണത്. ഏറ്റവും ന്യൂട്രിഷ്യസ് ആയ ആഹാരം നിങ്ങള്‍ക്ക് വേണ്ട പ്രായം. നാളെ നിങ്ങള്‍ അനുഭവിക്കേണ്ട സന്തോഷങ്ങള്‍,സങ്കടങ്ങള്‍, പോകേണ്ട യാത്രകള്‍, ചെയ്യേണ്ട സാഹസികതകള്‍, എക്സ്പ്ലോര്‍ ചെയ്യേണ്ട അനുഭവങ്ങള്‍ ഒക്കെത്തിനും കട്ടയ്ക്ക് കൂടെ നില്‍ക്കേണ്ടത് ഈ ശരീരമാണ്.
അതിനായി ഒരുങ്ങേണ്ട പ്രായത്തില്‍ ഭക്ഷണം ഒഴിവാക്കി മനസ്സിനെയും ശരീരത്തെയും ഒരു പോലെ പീഡിപ്പിക്കുന്നത് എത്ര ഗുരുതരമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആലോചിച്ചു നോക്കു. അമിത വണ്ണം ആരോഗ്യ പ്രശ്നം തന്നെയാണ്.

അതിനെ ഒഴിവാക്കാന്‍ ജീവിത ശൈലി മാറ്റുകയും വിഗദ്ധരുടെ സഹായത്തോടെ കൃത്യമായ ആഹാര രീതികള്‍ തെരെഞ്ഞെടുക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ നല്ല ഭക്ഷണത്തിനോട് നോ പറഞ്ഞിട്ടല്ല. സൈസ് സീറോ സുന്ദരിമാരെ കണ്ട് അതുപോലെയാവാന്‍ പട്ടിണി കിടക്കുന്ന കൗമാരക്കാരോട് മുതിര്‍ന്നവര്‍ പറഞ്ഞു കൊടുക്കണം, അണ്‍ഹെല്‍ത്തി ഡയറ്റിന്റെ ഫലം അനാരോഗ്യം മാത്രമായിരിക്കും എന്ന്. പിന്നെ അല്പം തടിയുള്ള കുട്ടികളെ ഉപ്പുമാങ്ങാ ഭരണിയെന്നോ ഉണ്ടപ്പാറുവെന്നോ നിസ്സാരമായി വിളിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും ഓര്‍ക്കണം, നിദോഷമെന്ന് നമ്മള്‍ കരുതുന്ന പല തമാശകളും കുട്ടികളുടെ മനസ്സില്‍ ഉണ്ടാക്കുന്ന ആഘാതം നമ്മുടെ ചിന്തയ്ക്കും അപ്പുറത്താണെന്ന്… ദ്രോഹമാണത്…ചെയ്യരുത് !!

എന്ന്
പണ്ട് പലരും എലുമ്ബിയെന്നും ഇപ്പോള്‍ തടിച്ചിയെന്നും വിളിക്കാറുള്ള, Dieting fads ഒന്നും ഫോളോ ചെയ്യാത്ത ചേച്ചി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (4 minutes ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (5 minutes ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (7 minutes ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (21 minutes ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (25 minutes ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (37 minutes ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (1 hour ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (1 hour ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (2 hours ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (2 hours ago)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....  (2 hours ago)

നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...    (2 hours ago)

ക​ര​ട്​ പ​ട്ടി​ക 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ  (3 hours ago)

കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക്  (3 hours ago)

Malayali Vartha Recommends