എം. ശിവശങ്കറിന്റെ ആശുപത്രി വാസം തുടരുമെന്ന് റിപ്പോര്‍ട്ട്; ശിവശങ്കറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ 28ലേക്ക് നീട്ടിയ പശ്ചാത്തലത്തില്‍ എം. ശിവശങ്കറിന്റെ ആശുപത്രി വാസം തുടരുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ വഞ്ചിയൂരിലുള്ള ആയുര്‍വേദ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ശിവശങ്കറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
നടുവേദനയെ തുടര്‍ന്നാണ് ആയുര്‍വേദ ആശുപത്രിയില്‍ ശിവശങ്കര്‍ ചികിത്സ തേടിയിരിക്കുന്നത്.ശിവശങ്കര്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറിയത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും അവിടെ നിന്ന് വഞ്ചിയൂരിലെ ആയുര്‍വേദാശുപത്രിയിലേക്കും മാറുകയായിരുന്നു.
https://www.facebook.com/Malayalivartha