തര്‍ക്കത്തിനൊടുവില്‍ കൊല്ലത്ത് യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

തര്‍ക്കത്തിനൊടുവില്‍ കൊല്ലത്ത് യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. മലിനജലം ഒഴുക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഉളിയക്കോവില്‍ സ്വദേശി അഭിരാമിയാണ് മരിച്ചത്. 24 വയസായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ ലീനയും കുത്തേറ്റ് ആശുപത്രിയിലാണ്.
ആക്രമണത്തിനിടെ പ്രതിയായ ഉമേഷ് ബാബുവിനും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി വളരെയേറെ നാളായി തര്‍ക്കമുണ്ടായിരുന്നു. ഉമേഷ് ബാബുവിന്റെ വീട്ടില്‍ നിന്നുളള മലിനജലം അഭിരാമിയുടെ വീടിന് സമീപത്തൂടെയാണ് ഒഴുക്കിയിരുന്നത്.
ഇതേ തുടര്‍ന്ന് അഭിരാമി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് കൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അനുനയ ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ രാത്രി ഉമേഷ് ബാബു കത്തിയുമായെത്തി അഭിരാമിയേയും ലീനയേയും ആക്രമിക്കുകയായിരുന്നു.
അഭിരാമി സംഭവ സ്ഥലത്തുതന്നെ മരിച്ചു. നിലത്തു കിടന്ന കത്തിയിലേക്ക് വീണാണ് ഉമേഷ് ബാബുവിന് പരിക്കേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha





















