ശിവശങ്കറിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിക്കും പങ്ക്; ബിനീഷിന്റെ അറസ്റ്റ് ഗൗരവതരം...
ശിവശങ്കറിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പി.ടി.തോമസ് എംഎൽഎ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ പങ്കാളിത്തം അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കോ കമ്പനിക്കോ കൺസൾട്ടൻസി എന്ന നിലയിലോ മറ്റു രീതിയിലോ എന്തെങ്കിലും ആനുകൂല്യം ഊരാളുങ്കൽ സൊസൈറ്റി നൽകുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും പി.ടി. തോമസ് കൊച്ചിയിൽ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ബിനീഷ് കോടിയേരി അറസ്റ്റിലായത് ലഹരി മരുന്നു കേസിലാണ് എന്നത് ഗൗരവതരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിയുടെ ഒാഫീസിനെ വരിഞ്ഞു മുറുക്കുകയാണന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
https://www.facebook.com/Malayalivartha