മാറ്റമിങ്ങനെ... മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ അവസാനം മുതല്‍ രണ്ട് മാസത്തേക്ക് അമേരിക്കയില്‍ ചികിത്സക്ക് പോകുന്നതായി റിപ്പോര്‍ട്ട്; എസ്ആര്‍പി കേരളത്തിന് പരിചിത മുഖമല്ലെങ്കിലും ഇപ്പോഴത്തെ മന്ത്രിസഭയിലുള്ള എല്ലാവരെയും കേരളത്തിന് മടുത്തെന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ അവസാനം മുതല്‍ രണ്ട് മാസത്തേക്ക് അമേരിക്കയില്‍ ചികിത്സക്ക് പോകുന്നതായി വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നറിയുന്നു.
മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോകുന്നതോടെ ഇടക്കാല മുഖ്യമന്ത്രിയായി സി പി എം പി.ബി. അംഗവും മുതിര്‍ന്ന സി പി എം നേതാവുമായ എസ് രാമചന്ദ്രന്‍ പിള്ള വരുമെന്ന അഭ്യൂഹവും ശക്തമാണ്.
നവംബര്‍ മുതല്‍ മുഖ്യമന്ത്രിക്ക് രണ്ട് മാസത്തേക്ക് അമേരിക്കയില്‍ ചികിത്സ നടത്തേണ്ടത് അനിവാര്യമല്ലെന്നും സര്‍ക്കാരിന്റെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചു പിടിക്കാനാണ് മുഖ്യമന്ത്രിയെ തല്‍കാലം മാറ്റുന്നതെന്നും കേള്‍ക്കുന്നു.
കെ.കെ. ശൈലജ ടീച്ചര്‍, ഇപി. ജയരാജന്‍, എ.കെ. ബാലന്‍ തുടങ്ങിയവര്‍ക്ക് മുഖ്യമന്ത്രിയുടെ ചുമതല നല്‍കാന്‍ സിപിഎം പി.ബി. ആലോചിച്ചെങ്കിലും പാര്‍ട്ടിയിലെ ഗ്രൂപ്പിസം കാരണം അത് വേണ്ടെന്നുവച്ചതായി മനസിലാക്കുന്നു. എസ്ആര്‍പി കേരളത്തിന് പരിചിതമുഖമല്ല ഇപ്പോഴത്തെ മന്ത്രിസഭയിലുള്ള എല്ലാവരെയും കേരളത്തിന് മടുത്തതായി സി പി എം പി.ബി. കരുതുന്നു. അങ്ങനെയാണ് പുതുമുഖത്തെ അവതരിപ്പിക്കുന്നത്. പൊതുതെരഞ്ഞടുപ്പിന് 6 മാസം ഇല്ലാത്തതിനാല്‍ എസ് ആര്‍ പിക്ക് തെരഞ്ഞടുപ്പില്‍ മത്സരിക്കേണ്ടി വരില്ല.
കോടിയേരിക്ക് വന്നു ചേരേണ്ട പദവിയാണ് ഇത്. ബിനീഷ് കോടിയേരി കാരണമാണ് അദ്ദേഹത്തിന് അത് നഷ്ടമായത്. കോടിയേരി കഴിഞ്ഞാല്‍ സി പി എമ്മിലെ ചിരിക്കുന്ന സാന്നിധ്യമാണ് എസ്. ആര്‍. പി. അടിയന്തിരാവസ്ഥ കാലഘട്ടത്തില്‍ ഉള്‍പ്പെടെ അദ്ദേഹം നിരവധി തവണ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. 15 വയസു വരെ ആര്‍ എസ് എസുമായി അടുപ്പം പുലര്‍ത്തിയിരുന്ന എസ്. ആര്‍. പി 1956ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഒരിക്കലും പാര്‍ലെമെന്ററി സംവിധാനത്തിന്റെ ഭാഗമായിരുന്നില്ല അദ്ദേഹം.
പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും അറിവോടെയാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇക്കാര്യം ആരും സ്ഥിതീകരിച്ചിട്ടില്ല. അതേസമയം മുഖ്യമന്ത്രി നവംബര്‍ മുതല്‍ അമേരിക്കക്ക് പോകുന്നു എന്ന കാര്യത്തില്‍ വിശ്വസനീയമായ ക്രേന്ദ്രങ്ങളില്‍ നിന്ന് സ്ഥിതീകരണം ലഭിച്ചിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണ, നിയമസഭാ തെരഞ്ഞടുപ്പുകള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി കസേരയില്‍ പിണറായി വിജയന്‍ വേണ്ടെന്ന നിഗമനത്തിലാണ് സി പി എം പി.ബി എന്നറിയുന്നു. അതായത് തീര്‍ത്താല്‍ തീരാത്ത പ്രതിസന്ധിയിലാണ് പിണറായി എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഇതെല്ലാം മനസിലാക്കിയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിച്ചത്. അന്വേഷണ ഏജന്‍സികള്‍ പൊതുവില്‍ സ്വീകരിക്കേണ്ട പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ അട്ടമറിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തസത്തയും ക്രമാതീതമായി ലംഘിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഏജന്‍സിയെയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നത് എന്ന മുഖവുരയോടെ തുടങ്ങിയ മുഖ്യമന്ത്രി സ്വര്‍ണക്കളളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന ആവര്‍ത്തിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നു കുറ്റകൃത്യങ്ങളെ പറ്റി സമഗ്രവും ഏകോപിതവുമായ അന്വേഷണം കേന്ദ്ര സര്‍ക്കാരിനോട് ആദ്യഘട്ടത്തില്‍ തന്നെ ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇവര്‍ക്കാവശ്യമായ എല്ലാ സഹായസഹകരണങ്ങളും നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം നിയമവഴികളിലൂടെ സഞ്ചരിക്കുമെന്ന ന്യായയുക്തമായ പ്രതീക്ഷയാണ് സ്വാഭാവികമായി സംസ്ഥാന സര്‍ക്കാരിനും ആ ഘട്ടത്തില്‍ ഉണ്ടായിരുന്നത്.
തുടക്കത്തില്‍ അന്വേഷണം അതിന്റേതായ രീതിയില്‍ നല്ല രീതിയില്‍ നടന്നു. എന്നാല്‍ ഏജന്‍സികളുടെ ഭാഗത്ത് നിന്ന് പിന്നീടുണ്ടായ ചില ഇടപെടലുകള്‍ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നുവെന്ന സംശയമുണര്‍ത്തുന്ന തരത്തിലായി. അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയമാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി. അന്വേഷണം ഒരു ഏജന്‍സി സ്വകാര്യമായി നടത്തേണ്ട കാര്യമാണ് എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ തലത്തിലേക്കാണ് നീങ്ങുന്നത്. ബിജെപിയെയാണ് മുഖ്യമന്ത്രി ലക്ഷ്യമിട്ടത്.
ഏജന്‍സിക്ക് പുറത്തുളള ആളുകള്‍ അടുത്ത ഘട്ടത്തില്‍, അടുത്ത നിമിഷം, അടുത്ത ദിവസം എന്താണ് ചെയ്യാന്‍ പോകുന്നത്, എങ്ങനെയാണ് ഏജന്‍സി പോകുന്നത് എന്നത് സംബന്ധിച്ച മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവര്‍ എന്താണോ പ്രഖ്യാപിക്കുന്നത് അത് അനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ അടുത്ത ദിവസം നീങ്ങുന്നു. മൊഴികളിലേയും മറ്റും ഭാഗങ്ങള്‍ ഓരോരുത്തരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് സെലക്ടീവായി ചോര്‍ന്ന് മാധ്യമങ്ങളില്‍ വരുന്ന അവസ്ഥയുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അന്വേഷണങ്ങള്‍ സത്യാവസ്ഥ കണ്ടെത്തുന്നതിന് വേണ്ടിയുളള തെളിവ് ശേഖരണ പ്രക്രിയയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാവരുത്. അത് ഏതന്വേഷണത്തിന്റെയും താളം തെറ്റിക്കും. പ്രൊഫഷണല്‍ അന്വേഷണം തുറന്ന മനസ്സോടെയുളള ഒന്നായിരിക്കണം. ഇന്നയാളെയോ ഒരു പ്രത്യേക വിഭാഗത്തേയോ പ്രതിസ്ഥാനത്ത് നിര്‍ത്തണം എന്ന ഉദ്ദേശ്യത്തോടുകൂടി ഒരു പ്രക്രിയ നടന്നാല്‍ അതിനെ അന്വേഷണമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും അത് ദുരുപദിഷ്ടമായ ലക്ഷ്യങ്ങളോടെയുളള മറ്റെന്തോ ആയി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ശിവശങ്കരന്റെയും ബിനീഷ് കോടിയേരിയുടെയും കേസിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ലൈഫ് മിഷന്‍, ഇലക്ട്രിക് വെഹിക്കിള്‍ നയം എന്നിവയെല്ലാം ചുറ്റിപറ്റി ധാരാളം ആരോപണ ശരങ്ങള്‍ പൊതുമണ്ഡലത്തില്‍ എയ്തുവിടപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ്, റെഡ്ക്രസന്റ് സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേററ്, സി.ബി.ഐ. മറ്റുചില വിഷയങ്ങളില്‍ എന്‍.ഐ.എ. എന്നിവയെല്ലാം സംസ്ഥാനത്ത് അന്വേഷണം നടത്തിവരികയാണ്. തെളിവുശേഖരണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടതായി വരാം. ഏതെങ്കിലും രേഖകള്‍ പരിശോധിക്കേണ്ടതായി വരും. എന്നാല്‍ ഇതിന് ഓരോ ഏജന്‍സികള്‍ക്കും പരിധികളുണ്ട്. അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുളളതാണോ എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം പൂര്‍ണമായും കേന്ദ്രത്തിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ ചില അജണ്ടകള്‍ നടപ്പിലാക്കാന്‍ നോക്കുന്നു. ഇത് ബിജെപി സംസ്ഥാന നേതൃത്വത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. ചില അന്വേഷണ ഏജന്‍സികളിലെ ചില ഉദ്യോഗസ്ഥര്‍ അതിനാണ് ശ്രമിക്കുന്നത്. അവര്‍ അവരുടെ അധികാരപരിധി വിടുകയാണ്. അതല്ലാതെ അവര്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് എപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവും പിന്തുണയും ഉണ്ടാകും. പരിധിവിട്ടാല്‍ എല്ലാം സഹിക്കാനാണ് ഒരു സര്‍ക്കാര്‍ ഇവിടെ നില്‍ക്കുന്നതെന്ന ധാരണ വേണ്ട.
ഇത്രയും കാലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഒന്നും മിണ്ടാതിരുന്ന മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ആഞ്ഞടിക്കുന്നത്. അത് തന്നിലേക്ക് അന്വേഷണം വരുന്നു എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് പ്രതിപക്ഷം പറയുന്നു.
"
https://www.facebook.com/Malayalivartha