സ്വപ്‌നേ കൈവിട്ടല്ലോ... എന്‍ഐഎ അന്വേഷണം കടുപ്പിച്ചപ്പോള്‍ സ്വര്‍ണക്കടത്തിന്‍രെ വഴി മണിമണിയായി പറഞ്ഞ് റബിന്‍സ്; നയതന്ത്ര ചാനലിലൂടെ കടത്തിയ സ്വര്‍ണം ആഫ്രിക്കന്‍ ബ്ലഡ് ഗോള്‍ഡാണെന്ന് വെളിപ്പെടുത്തല്‍; രാജ്യാന്തര തീവ്രവാദി ഗ്രൂപ്പുകളുടെ ഗ്രൂപ്പുകളുടെ സഹായത്താല്‍ നടന്ന ഓപ്പറേഷന്‍ പൊളിച്ചടുക്കി എന്‍ഐഎ

സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധം കണ്ടെത്താന്‍ വിഷമിക്കുന്ന സമയത്ത് വലിയ തെളിവുകളാണ് എന്‍ഐഎയ്ക്ക് റബിന്‍സില്‍ നിന്നും ലഭിച്ചത്. നയതന്ത്ര ചാനലിലൂടെ കടത്തിയത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള ബ്ലഡ് ഗോള്‍ഡ് എന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയ്ക്ക് മുന്നില്‍ പത്താം പ്രതി റബിന്‍സ് കെ. ഹമീദിന്റെ വെളിപ്പെടുത്തല്‍.
കലാപംമൂലം അരാജകത്വം നിലനില്‍ക്കുന്ന രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനും അമേരിക്കയുമെല്ലാം വിലക്കിയിരിക്കുകയാണ്. പണം തീവ്രവാദികള്‍ ആയുധം സമാഹരിക്കാന്‍ ഉപയോഗിക്കുമെന്നതാണു കാരണം. യു.എന്‍. വിലക്കുള്ളതിനാല്‍ ഇന്ത്യയും അത്തരം രാജ്യങ്ങളില്‍നിന്നു സ്വര്‍ണമോ രത്‌നങ്ങളോ പെട്രോളിയമോ വാങ്ങുന്നില്ല. ബ്ലഡ് ഗോള്‍ഡെന്നും ബ്ലഡ് ഡയമണ്ടെന്നും വിളിപ്പേരുള്ള സ്വര്‍ണവും രത്‌നങ്ങളും കള്ളക്കടത്തുകാര്‍ക്കു ബമ്പറാണ്. വിലക്കുറവാണു പ്രധാന ആകര്‍ഷണം. ഈ സ്വര്‍ണമാണു കള്ളക്കടത്തുകാര്‍ വഴി വാങ്ങി കടത്തിക്കൊണ്ടുവന്നതെന്നാണു റബിന്‍സിന്റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കള്ളക്കടത്തു സംഘങ്ങള്‍ പതിനായിരത്തോളം കിലോ ആഫ്രിക്കന്‍ ബ്ലഡ് ഗോള്‍ഡ് ദുബായിലെത്തിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. തുടര്‍ന്ന് വ്യാജമുദ്രയും രേഖകളും ഉണ്ടാക്കി മറ്റു രാജ്യങ്ങളിലേക്കു കടത്തും. ഇത്തരം സ്വര്‍ണമാണു കേരളത്തിലേക്കും കൊണ്ടുവന്നതെന്നു റബിന്‍സ് സമ്മതിച്ചതോടെ, നയതന്ത്ര സ്വര്‍ണക്കടത്തില്‍ രാജ്യാന്തര തീവ്രവാദി ഗ്രൂപ്പുകളുടെ സഹായമാണ് എന്‍.ഐ.എ. ഉറപ്പിക്കുന്നത്.
റബിന്‍സ് ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്നാണു സ്വര്‍ണം വാങ്ങിയതും നയതന്ത്ര ചാനല്‍വഴി കയറ്റിവിട്ടതും. റബിന്‍സാണു പണമിറക്കാന്‍ ദുബായില്‍ ആളെ കണ്ടെത്തിയിരുന്നത്. കേരളത്തില്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത് അഞ്ചും ആറും പ്രതികളായ കെ.ടി. റമീസും ജലാലുമാണ്.
അതേസമയം നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍, കസ്റ്റംസിനു രഹസ്യ വിവരം നല്‍കിയ ആള്‍ക്കുള്ള പ്രതിഫലം 45 ലക്ഷം രൂപയാണെന്നും സൂചന പുറത്തു വരുന്നുണ്ട്. പകുതി തുക കൈമാറിയതായാണ് വിവരം. എന്നാല്‍ ഇയാളുടെ വിവരങ്ങള്‍ അതീവ രഹസ്യമായി കസ്റ്റംസ് സൂക്ഷിക്കും.
ഗ്രാമിന് 150 രൂപ എന്ന കണക്കിലാണ് കസ്റ്റംസ് പ്രതിഫലം നല്‍കുക. ഇതുപ്രകാരം വ്യക്തിക്കു 22.50 ലക്ഷം രൂപ കൈമാറിയെന്നാണു സൂചന. കസ്റ്റംസ് കമ്മിഷണര്‍ക്കു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ 30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. പ്രതിഫലമായി നല്‍കുന്ന ഈ തുകയ്ക്കു നികുതിയും ബാധകമല്ല. ബാക്കി തുക കേസ് നടപടി പൂര്‍ത്തിയായ ശേഷമായിരിക്കും കൈമാറുക.
അതേസമയം വിജിലന്‍സും പിടി മുറുക്കിയിട്ടുണ്ട്. ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലന്‍സ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അഞ്ചാം പ്രതിയായി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അഞ്ചാം പ്രതിയായ അദ്ദേഹം ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്.
വടക്കാഞ്ചേരിയിലെ പാര്‍പ്പിട സമുച്ചയ നിര്‍മാണ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ. കേസില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ: യു.വി. ജോസിനെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കെയാണു വിജിലന്‍സ് മുന്നോട്ടുപോകുന്നത്. ഇത് സര്‍ക്കാരിനേയും അമ്പരപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് റബിന്‍സിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha