ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഡോ. സാബു തോമസ്

എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിന് യുഎസിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാല തയാറാക്കിയ ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ 114-ാം സ്ഥാനം. പോളിമര്‍ മേഖലയില്‍ ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനായാണ് അദ്ദേഹം പട്ടികയില്‍ ഇടംപിടിച്ചത്. ലോകത്തെ ഒരു ലക്ഷം മികച്ച ശാസ്ത്രജ്ഞരില്‍ നിന്നാണ് 2 % പേരുടെ പട്ടിക തയാറാക്കിയത്. എച്ച് - ഇന്‍ഡക്‌സ്, ഗ്രന്ഥകര്‍തൃത്വം, ലേഖനങ്ങള്‍ അവലംബമാക്കുന്നവരുടെ കണക്ക് (സൈറ്റേഷന്‍സ്) എന്നിവ മാനദണ്ഡമാക്കിയാണ് 22 ശാസ്ത്രമേഖകളിലെയും 176 ഉപമേഖലകളിലെയും ലോക റാങ്കിങ് തയാറാക്കിയത്.
പോളിമര്‍ സയന്‍സ്, നാനോ സയന്‍സ്, നാനോ ടെക്‌നോളജി എന്നിവയില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള സാബു തോമസിന്റെ ഗവേഷണ പ്രസിദ്ധീകരണ മികവ് അളക്കുന്ന എച്ച് ഇന്‍ഡക്‌സ് സ്‌കോര്‍ 106 ആണ്. ഇതു വരെ 107 പേര്‍ അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നൂറ്റിനാല്‍പതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള സാബു തോമസ് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസിലെ പ്രഫസറായിരുന്നു. രാജ്യാന്തര ജേണലുകളില്‍ 1090-ലധികം പ്രസിദ്ധീകരണങ്ങളുണ്ട്. ഇന്റര്‍നാഷനല്‍ അക്കാദമി ഓഫ് ഫിസിക്കല്‍ സയന്‍സസ്, യൂറോപ്യന്‍ അക്കാദമി ഓഫ് സയന്‍സസ് എന്നിവയില്‍ അംഗത്വം നേടി. പോളിമര്‍ സയന്‍സ്, നാനോ സയന്‍സ്, നാനോ ടെക്‌നോളജി എന്നിവയിലെ മികച്ച അക്കാദമിക സംഭാവനകള്‍ വിലയിരുത്തി ലൊറൈന്‍ സര്‍വകലാശാല 'പ്രഫസര്‍ അറ്റ് ലൊറൈന്‍' പദവിയും സൈബീരിയന്‍ ഫെഡറല്‍ സര്‍വകലാശാല ഓണററി പ്രഫസര്‍ പദവിയും നല്‍കി ആദരിച്ചിരുന്നു.
https://www.facebook.com/Malayalivartha