യുഡിഎഫ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി; പത്തനംതിട്ട നഗരസഭാധ്യക്ഷ ആശുപത്രിയില്‍

പത്തനംതിട്ട കുമ്പഴയിലെ നഗരകാര്യ പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിനിടെ യുഡിഎഫ് - എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തി.
നഗരസഭ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ.അനീഷ്, എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി കണ്‍വീനര്‍ സക്കീര്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടതു കൗണ്‍സിലര്‍മാര്‍ നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് ഉദ്ഘാടനം നടത്തുന്നെന്ന് ആരോപിച്ച് പ്രതിഷേധവുമായി എത്തി. കെട്ടിടത്തിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ ഉദ്ഘാടനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.
അതോടെ ഉന്തും തള്ളും കയ്യേറ്റവുമുണ്ടായി. പരുക്കേറ്റ നഗരസഭ അധ്യക്ഷ റോസ്‌ലിന്‍ സന്തോഷിനെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. റോസ്‌ലിന്‍ സന്തോഷിനെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആന്റോ ആന്റണി എംപി, വിവിധ യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
പരുക്കേറ്റ യുഡിഎഫ് , എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha