മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല! അന്യേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി പിൻമാറ്റാനാണ് ശ്രമം നടക്കുന്നത്.... എം ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്.... ശിവശങ്കർ വിജിലൻസ് കേസിൽ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി ആ വകുപ്പ് ഒഴിയണം... തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം തന്നിലേക്കെത്തുമോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ ഏജൻസികൾ ചോദിക്കുന്ന വസ്തുതകൾ നൽകാൻ സർക്കാർ ബാധ്യസ്ഥമാണ്. അന്യേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി പിൻമാറ്റാനാണ് ശ്രമം നടക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെ ഇ.ഡി.ചോദ്യം ചെയ്യുമ്പോള്‍ പിണറായിക്ക് രോഷമുണ്ടാകുക സ്വാഭാവികമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് വിറ്റുണ്ടാക്കുന്ന കോടികളുടെ കണക്ക് പുറത്ത് വരുമ്പോള്‍ അദ്ദേഹത്തിന്റെ അസ്വസ്ഥത സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു. 'വിവിധ പദ്ധകളിലൂടെ ശിവശങ്കര്‍ വഴിവിട്ട് നടത്തിയ സമ്പാദ്യവും നിയമനങ്ങളും കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി എന്തിനാണ് പരിഭ്രാന്താനാകുന്നത്. ഇത് ജനാധിപത്യത്തില്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. അന്വേഷണ ഏജൻസിയെ ക്ഷണിച്ചു കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. സത്യം തെളിയിക്കുന്ന കാര്യത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ല. എം ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. ശിവശങ്കർ വിജിലൻസ് കേസിൽ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി ആ വകുപ്പ് ഒഴിയണം. പ്രതിപക്ഷത്തിനെതിരെ പൊലീസിനെ ദുരുപയോഗിച്ച് കള്ളക്കേസെടുക്കുന്നു. മോദിയുടെയും അമിത് ഷായുടേയും പേര് മുഖ്യമന്ത്രി പറയുന്നില്ല. ലാവ്ലിൻ കേസ് മാറ്റി വക്കുന്നത് ഒത്തു കളിയാണെന്നും ചെന്നിത്തല ആരോപിച്ചു.
പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വഴിവിട്ട് പോകുന്നുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. എന്നാലിവിടെ വഴിവിട്ട് പോകുകയല്ല ചെയ്തത്. അവര്‍ സത്യം അന്വേഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിനെയാണ് തമസ്‌കരിക്കുന്നത്' പ്രതിപക്ഷ നേതാവ് പറഞ്ഞു. തങ്ങള്‍ ഏത് കൊള്ളയും തോന്ന്യവാസവും നടത്തും. ആരും ചോദിക്കേണ്ടെന്ന് ധിക്കാരപരമായ സമീപനമാണ് കേരളത്തിലെ സര്‍ക്കാരിന്റേത്. അതിന്റെ ഭാഗമാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത്. എന്തിനാണ് പിണറായി അന്വേഷണ ഏജന്‍സികളെ ക്ഷണിച്ചുകൊണ്ടു വന്നത്. ശിവശങ്കറിനെ വിജിലന്‍സ് പ്രതിയാക്കിയത് സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം മാത്രമാണ്.
അതൊരു കബളിപ്പിക്കലാണ്. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടും. ശിവശങ്കര്‍ അഞ്ചാം പ്രതിയാണെങ്കില്‍ ലൈഫ്മിഷന്‍ പദ്ധതി ചെയര്‍മാന്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാകണം. മോദിയുടേയും അമിത് ഷായുടേയും പേരുകള്‍ മുഖ്യമന്ത്രിയായതിന് ശേഷം പിണറായി പറഞ്ഞിട്ടില്ല. പിണറായിക്ക് ഭയമാണ് ഇരുവരേയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബിജെപിയുടെ സഹായം ലഭിച്ചിട്ടുള്ളത് പിണറായി വിജനാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ പൊലീസില്‍ നടന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ പര്‍ച്ചേസുകളിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ ഡിജിപി ലോക്നാഥ് ബെഹ്റെയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.
അത് കൊണ്ട് തന്നെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏത് വിടുപണിയും ചെയ്യുന്ന ആളായി ഡിജിപി മാറിക്കഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും തുറന്ന് കാണിക്കുന്ന പ്രതിപക്ഷ എംഎല്‍എമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ കള്ളക്കേസുകള്‍ എടുക്കാന്‍ ഡിജിപി മുന്‍കൈ എടുക്കുകയാണ്. ഈ നടപടി അവസാനിപ്പിച്ചല്ലങ്കില്‍ ലോക്‌നാഥ് ബെഹ്റ അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പി.ടി.തോമസ്, വി.ഡി.സതീശന്‍, കെ.എം.ഷാജി തുടങ്ങിയ എംഎല്‍എ മാര്‍ക്കെതിരെ കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് അവരെ അപമാനിക്കാനുള്ള ശ്രമമാണ് ഡി ജി പിയും സര്‍ക്കാരും നടത്തുന്നത്.
സര്‍ക്കാരിന്റെ അഴിമതികളും കൊള്ളരുതായ്മകളും ചൂണ്ടിക്കാണിക്കുന്ന എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസുകള്‍ എടുത്ത് പ്രതികാരം തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിശക്തമായി അതിനെ നേരിടുമെന്നും രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ബെഹ്റയുടെ നേതൃത്വത്തില്‍ നടന്ന അഴിമതികളൊക്കെ സിഎജി റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അതെടുത്ത് കോള്‍ഡ് സ്റ്റോറേജില്‍ വച്ചിരിക്കുകയാണ്. അതിന്റെ പ്രത്യുപകരമായാണ് കെ.എം.ഷാജിക്കും പി.ടി.തോമസിനും വി.ഡി. സതീശനുമെതിരെ കള്ളക്കേസുകള്‍ കെട്ടിച്ചമക്കുന്നത്. ഇത് കൊണ്ടൊന്നും സര്‍ക്കാരിന്റെ അഴിമതിക്കെതിരായ പോരാട്ടം പ്രതിപക്ഷം അവസാനിപ്പിക്കില്ലന്നും രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha