നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണവേട്ട... ദുബായില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്

നെടുമ്പാശേരി രാജ്യാന്തര വിമാന താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച മൂന്ന് കിലോ സ്വര്‍ണ്ണ എയര്‍ കസ്റ്റംസ് ഇന്റലിജെന്റസ് വിഭാഗം പിടികൂടി. ദുബായില്‍ നിന്നെത്തിയ മൂന്നു യാത്രക്കാരെയും കസ്റ്റഡയില്‍ എടുത്തു.പിടിച്ചെടുത്ത സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 1.59 കോടി രൂപ വില വരും. മൂന്ന് യാത്രക്കാരില്‍ നിന്നാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് പിടികൂടിയത് .
ശരീരത്തില്‍ ഒളിപ്പിച്ചാണ് മൂന്ന് യാത്രക്കാരും സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത്.എയര്‍ ഏഷ്യ എയര്‍ലൈന്‍സ് , എയര്‍ അറ്യേബ്യ എയര്‍ലൈന്‍സ്, എമറെറ്റ്സ് എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളില്‍ ആണ് പിടിയിലായ മൂന്ന് യാത്രക്കാരും ദുബായില്‍ നിന്നും നെടുമ്ബാശേരി രാജ്യാന്തര വിമാനതാവളത്തില്‍ എത്തിയത് .ഇവരെ സംബന്ധിച്ച് കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ യാത്രാക്കാരുടെ കൂടുതല്‍ വിശദാംശങ്ങള്‍ കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല .
ഒക്ടോബര്‍ 26 മുതലുള്ള നാല് ദിവസങ്ങളിലായി നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 12.5 കിലോഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha