മൂന്ന് വിമാനങ്ങളിലായി എത്തിയ മൂന്ന് ചെറുപ്പക്കാർ! പന്തികേട് തോന്നിയപ്പോൾ അന്വേഷണം കടുപ്പിച്ചു; മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം; കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം പിടികൂടി. മൂന്ന് വിമാനങ്ങളിലായി എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
ദുബായില്‍ നിന്ന് എത്തിയതാണ് മൂന്ന് യാത്രക്കാരും. എയര്‍ ഏഷ്യാ, എമിറേറ്റ്‌സ്, എയര്‍ അറേബ്യ എന്നീ വിമാനങ്ങളിലാണ് ഇവര്‍ എത്തിയത്.
ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയിരിക്കുന്നത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താനായിരുന്നു ശ്രമം.
https://www.facebook.com/Malayalivartha