വയനാട്ടില്‍ വെടിവയ്പ്പ്... ഏറ്റുമുട്ടല്‍ പടിഞ്ഞാറത്തറ മീന്‍മുട്ടി വാളരം കുന്നില്‍... ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്ന് പോലീസ്, തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചെന്ന് പോലീസ്...

വയനാട്ടില്‍ മാവോയിസ്റ്റുകള്‍ക്കു നേരെയുണ്ടായ തണ്ടര്‍ബോള്‍ട്ട് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറെത്തറ മീന്‍മുട്ടി വാളരംകുന്നിലായിരുന്നു സംഭവം.വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് തണ്ടര്‍ബോള്‍ട്ട് പട്രോളിംഗ് നടത്തുമ്‌ബോള്‍ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നെന്ന് പറയുന്നു. സംഘത്തിലുണ്ടായിരുന്നത് മൂന്നു പേരുണ്ടെന്നും ലഘുരേഖകളും തോക്കും കണ്ടെത്തിയെന്നും പോലീസ്.
തണ്ടര്‍ബോള്‍ട്ട് നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് ഇരുപതോളം മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായും പറയുന്നു. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha