കേക്കുണ്ടാക്കുവാൻ മുട്ട പതയ്പ്പിക്കുന്ന എഗ് ബീറ്റര്‍ ഓര്‍ഡര്‍ ചെയ്തത് ഓൺലൈനിലൂടെ... കോട്ടയം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്ടി കോടതിയിലെ ജീവനക്കാര്‍ക്ക് കിട്ടിയത് മറ്റൊന്ന്... പാക്കറ്റ് പൊട്ടിച്ചപ്പോൾ അമ്പരന്നു... കണ്ട കാഴ്ച്ച ഭയാനകം...

മുട്ട പതയ്ക്കാനുള്ള എഗ് ബീറ്റര്‍ ഓര്‍ഡര്‍ ചെയ്തതിന് ലഭിച്ചത് കല്ലും കാര്‍ഡ് ബോര്‍ഡ് അവശിഷ്ടങ്ങളും.
കോട്ടയം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്ടി കോടതിയിലെ ജീവനക്കാര്‍ ഒരുമിച്ച് ഓണ്‍ലൈനിലൂടെ ഒരേ ഉത്പന്നങങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയപ്പോഴാണ് സംഭവം.
4 എഗ് ബീറ്ററിനും കൂടി 2,241 രൂപയാണ് വിലയായത്. ഡെലിവറി ബോയിയില്‍ നിന്ന് സാധനങ്ങള്‍ അടങ്ങിയ കവര്‍ കൈമാറിയപ്പോള്‍ ഭാരക്കുറവും കുലുക്കവും അനുഭവപ്പെട്ടു.
ഇതോടെ പെട്ടി പൊട്ടിച്ച് നോക്കിയതിന് ശേഷം പണം നല്‍കാമെന്ന് തീരുമാനിച്ചു.
പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ ഒരു കല്ലും പ്ലാസ്റ്റിക് ടേപ്പിന്റെ അവശിഷ്ടങ്ങളും മാത്രമാണ് പെട്ടിയില്‍ കണ്ടത്.
ഇതോടെ സാധനം കൈപ്പറ്റാതെ തിരിച്ചയച്ചു. ക്രിസ്മസിന് കേക്ക് ഉണ്ടാക്കുക ലക്ഷ്യമിട്ടാണ് മിക്കവും എഗ് ബ്രേക്കര്‍ ഓര്‍ഡര്‍ ചെയ്തത്.
https://www.facebook.com/Malayalivartha