സ്വര്‍ണകടത്തു കേസില്‍ അറസ്റ്റിലായ സ്വപ്നയെയും സന്ദീപ് നായരെയും എന്‍ഫോഴ്‌സ്‌മെന്റ് ജയിലിലെത്തി ചോദ്യം ചെയ്യും

സ്വര്‍ണകടത്തു കേസില്‍ അറസ്റ്റിലായ സ്വപ്നയെയും സന്ദീപ് നായരെയും എന്‍ഫോഴ്‌സ്‌മെന്റ് ജയിലിലെത്തി ചോദ്യം ചെയ്യും. ഇരുവരും തിരുവനന്തപുരത്തെ ജയിലിലാണ്. സന്ദീപിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിനുശേഷം വിജിലന്‍സും ചോദ്യം ചെയ്യും. സ്വപ്നയെ വിജിലന്‍സ് ഇന്നലെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ശിവശങ്കറിന്റെ മൊഴികളുടെ പശ്ചാത്തലത്തിലാണ് ഇന്ന് ഇരുവരേയും ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ വിജിലന്‍സ് കഴിഞ്ഞ ദിവസം പ്രതി ചേര്‍ത്തിരുന്നു. കമ്മീഷനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഫോണ്‍ വാങ്ങുന്നതും കോഴയായി കണക്കാമെന്നാണ് വിജിലന്‍സ് നിലപാട്.
"
https://www.facebook.com/Malayalivartha