ദീർഘദൂര സർവീസുകളുടെ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി; ഇളവ് ഈ ദിവസങ്ങളിൽ മാത്രം

സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് എന്നീ സര്‍വീസുകളില്‍ യാത്രക്കാര്‍ കുറവ് അനുഭവപ്പെടുന്ന ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് കെ.എസ്.ആര്‍.ടി.സി. 25 ശതമാനം വരെയാണ് ഇളവ്. നവംബര്‍ 4ന് പ്രാബല്യത്തില്‍ വരും. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത്. കൊവിഡ് പ്രതിസന്ധി തുടരുന്നതിനാലും ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലുമാണ് തീരുമാനം.
പുതിയ ഇളവുകള്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ. യാത്രാനിരക്കിഷ ഇളവ് നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുവാദം നല്‍കിയിരുന്നു. നിരക്ക് കുറയുന്നതോടെ കൊവിഡ് കാലത്തുണ്ടായ വര്‍ധന ഇല്ലാതാകും. കേരളത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്കും ഈ ദിവസങ്ങളില്‍ നിരക്കില്‍ 25 ശതമാനം ഇളവ് ബാധകമാണ്.
https://www.facebook.com/Malayalivartha

























