കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; ലോറിയില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് പിടി കൂടിയത് പ്രത്യേക സംഘം

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. 125 കിലോയോളം കഞ്ചാവാണ് പ്രത്യേക സംഘം പിടി കൂടിയത്. ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവ് കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയില്‍ പന്തീരാങ്കാവ് വെച്ചാണ് പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.
പന്തീരങ്കാവ്, ഫാറൂഖ് പോലീസ് സ്റ്റേഷനിലെ പോലിസുകാരും ജില്ലാ നാര്‍ക്കോട്ടിക് പ്രത്യേക സംഘവുമാണ് കഞ്ചാവ് പിടികൂടിയത്. തിരൂര്‍ സ്വദേശിയായ ഡ്രൈവര്‍ മാങ്ങാട് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശിയുടെ പേരിലാണ് ലോറി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























