തലയില്‍ കൈവച്ച് സഖാക്കള്‍... ചര്‍ദിച്ച് ഛര്‍ദിച്ച് നാരങ്ങയും മണപ്പിച്ച് പോക്കറ്റില്‍ കയ്യും ഇട്ട് നടക്കുന്ന ബിനീഷ് കോടിയേരി നാട്ടില്‍ നടക്കുന്നത് വല്ലും അറിയുന്നുണ്ടോ; പൊന്നുമോന്‍ കാരണം കിടപ്പാടം പോലും പോകുന്ന അവസ്ഥ; നേരത്തെ പാര്‍ട്ടി ഫ്‌ളാറ്റിലേക്ക് പോയത് നന്നായി; ബിനീഷിന്റെ സ്വത്ത് മരവിപ്പിച്ചാല്‍ തട്ടുന്നത് കോടിയേരിക്ക്

ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്ന് പറയുന്നത് പോലെ മോന് വച്ചത് അച്ഛന് കൊണ്ടിരിക്കുകയാണ്. അത് വെറും അച്ഛനല്ല നമ്മുടെ നാടു ഭരിക്കുന്ന പാര്‍ട്ടിയുടെ അവസാന വാക്കായ സംസ്ഥാന സെക്രട്ടറിക്കാണ് കൊണ്ടത്. കോടിയേരി ബാലകൃഷ്ണന്റെ പതനത്തിനായി പാര്‍ട്ടിയില്‍ തക്കം പാര്‍ക്കുന്ന മൂരാച്ചികള്‍ ധാരാളം. അതിനിടയ്ക്കാണ് മക്കള്‍ കാരണം അച്ഛന്‍ തീ തിന്നുന്നത്. ഇപ്പോള്‍ പൊന്നനുജനെ കാണാനായി വക്കീലുംമാരുമായി ഓടി നടന്ന് സീനുണ്ടാക്കുന്ന ബിനോയ് കോടിയേരി മുമ്പ് ഉണ്ടാക്കിയ പൊല്ലാപ്പാണ് കോടിയേരിയെ ആദ്യം വേദനിപ്പിച്ചത്. മകന്റെ അവിഹിതം നാട്ടുകാര്‍ ആഘോഷിച്ചെങ്കിലും പാര്‍ട്ടി ഒറ്റക്കെട്ടായി കോടിയേരിക്ക് പിന്തുണ നല്‍കി. എന്നാല്‍ ഇളയ പയ്യന്‍ നാരങ്ങയും മണപ്പിച്ച് ഇഡിയുടെ പിടിയിലായതോടെ കോടിയേരിക്ക് ഇളക്കം തട്ടുകയാണ്.
കോടിയേരിയും കുടുംബവും കുറച്ച് കാലമായി താമസിച്ച മരുതും കുഴിയിലെ വീട് ഇഡി റെയ്ഡ് ചെയ്യുമെന്നാണറിയുന്നത്. ഇന്നലെ ഇഡി പരിശോധിച്ചു എന്ന തരത്തില്‍ വാര്‍ത്തയും വന്നു. ഇത് മുന്‍കൂട്ടി കണ്ട് നേരത്തെ തന്നെ കോടിയേരിയും ഭാര്യയും പാര്‍ട്ടി ഫഌറ്റിലേക്ക് മാറിയിരുന്നു. അല്ലെങ്കില്‍ ഇത് തന്നെ വലിയ വാര്‍ത്തയായേനെ. ഇഡി സ്വത്ത് കണ്ട് കെട്ടിയാല്‍ ഈ കിടപ്പാടം നോക്കേണ്ട.
ബിനീഷിന് മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുരുക്ക് മുറുക്കുന്നത് ആകാംക്ഷയോടെ ഉറ്റുനോക്കി സി.പി.എം കേന്ദ്രങ്ങള്‍. ബിനീഷിനെ തള്ളി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയെങ്കിലും, കേസിന്റെ മുന്നോട്ടുള്ള പോക്കിലുള്ള ആശയക്കുഴപ്പം പാര്‍ട്ടിയെയും ഇടതുമുന്നണിയെയും പൊതിയുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിഞ്ഞുവരുന്ന കോടിയേരി ബാലകൃഷ്ണന്‍, തുടര്‍ ചികിത്സയ്ക്കായി അവധിയെടുക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, ഭാരിച്ച ജോലികള്‍ പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ കോടിയേരിക്ക് ഏറ്റെടുക്കേണ്ടിവരും. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, തത്കാലം ചികിത്സാര്‍ത്ഥം മാറി നില്‍ക്കുന്നത് ഗുണകരമാകുമെന്ന ചിന്തയുമുണ്ടെന്നാണ് സൂചന. തിരഞ്ഞെടുപ്പു കാലത്ത് എതിരാളികളെ നിശബ്ദരാക്കാന്‍ ഇത് സഹായിച്ചേക്കാം. ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമാണ് പ്രധാനം. ആരോഗ്യപരമായ കാരണങ്ങളുണ്ടെങ്കില്‍പ്പോലും സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യമില്ലെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ ആവര്‍ത്തിക്കുന്നത്. സെക്രട്ടറി തത്കാലം മാറിനില്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ പാര്‍ട്ടി തള്ളുന്നു.
അതിനിടെ, ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നു. കോടിയേരി എ.കെ.ജി സെന്റര്‍ വക ഫ്‌ലാറ്റിലാണ് താമസമെന്നതിനാല്‍, ബിനീഷിന്റെ വീട്ടില്‍ പരിശോധന നടന്നാലും അതിന്റെ പേരില്‍ കോടിയേരിക്കെതിരെ ആക്ഷേപമുന്നയിക്കാനാവില്ല. അസുഖബാധിതനായ ഘട്ടത്തില്‍ മാത്രമാണ് അല്പനാള്‍ കോടിയേരി മകന്റെ വീട്ടില്‍ താമസിച്ചത്. ഈ ഘട്ടത്തില്‍ കോടിയേരി മാറി നില്‍ക്കുന്നത് ബിനീഷിനെതിരായ കുറ്റാരോപണങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം പാര്‍ട്ടി ഏറ്റെടുക്കുന്നതിന് തുല്യമായി എതിരാളികള്‍ വ്യാഖ്യാനിക്കാനിടയുണ്ടെന്നും പാര്‍ട്ടി കാണുന്നു.
അതിനിടെ ആറ്, ഏഴ് തീയതികളിലെ പാര്‍ട്ടി നേതൃയോഗങ്ങള്‍ നിര്‍ണായകമാണ്. ആറ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഏഴിന് സംസ്ഥാന സമിതിയും ചേരും. കോടിയേരി മാറിനില്‍ക്കാന്‍ തീരുമാനിച്ചാല്‍, പകരം സെന്ററിന്റെ ചുമതലയുള്ള കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദനോ മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയോ താത്കാലിക ചുമതലയിലെത്തുമെന്നാണ് സംസാരം. എന്തായാലും ബിനീഷ് കോടിയേരിയെ ഇഡി പൊരിക്കുമ്പോള്‍ അതെല്ലാം കൊള്ളുന്നത് കോടിയേരിക്ക് തന്നെയാണ്. ഈയാഴ്ച തന്നെ ഭാവിയറിയാവുന്നതാണ്.
"
https://www.facebook.com/Malayalivartha