മണ്ഡല മകരവിളക്കുകാലത്ത് ശബരിമലയില്‍ പ്രതിദിനം 1000 ഭക്തര്‍ക്കു മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്ന തീരുമാനം പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മണ്ഡല മകരവിളക്കുകാലത്ത് ശബരിമലയില്‍ പ്രതിദിനം 1000 ഭക്തര്‍ക്കു മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്ന തീരുമാനം പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ദിവസവും 20,000 ഭക്തര്‍ക്ക് വീതം പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ചെന്നൈ അണ്ണാനഗര്‍ സ്വദേശി കെ.പി. സുനില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
1000 ഭക്തര്‍ക്കുമാത്രം പ്രവേശനം എന്നതു വളരെക്കുറവാണെന്നും ഇതു വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വിശദീകരിച്ചു. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഭക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന നിലപാടാണ് കോടതിയും സ്വീകരിച്ചത്.
അടുത്തതവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഉചിതമായ തീരുമാനമെടുത്ത് അറിയിക്കാനും ദേവസ്വം ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. സസ്യജന്യമായ കൊവിഡ് പ്രതിരോധ ഔഷധങ്ങളും അണുനാശിനികളും ഉപയോഗിക്കുന്നതിലൂടെ പ്രതിദിനം 20,000 ഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതി നല്‍കാന്‍ കഴിയുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
" f
https://www.facebook.com/Malayalivartha

























