തലസ്ഥാന നഗരത്തിലെ പൊതുശ്മശാനമായ തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന്റെ തത്സമയ സംപ്രേഷണം നാളെ മുതല്‍

തലസ്ഥാന നഗരത്തിലെ പൊതുശ്മശാനമായ തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന്റെ തത്സമയ സംപ്രേഷണം നാളെ മുതല്‍ തുടങ്ങും. ലൈവ് സ്ട്രീമിംഗിനായി രണ്ട് വെബ് കാമറകളാണ് ശാന്തികവാടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബിയാണ് കാമറകള്‍ സ്ഥാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിയന്ത്രണമുണ്ട്. ഇത് ഒരു വൈകാരികപ്രശ്‌നമായി മാറിയതിനാലാണ് കോര്‍പ്പറേഷന്‍ ഇത്തരമൊരു സംവിധാനം ആലോചിച്ചതെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും മരിക്കുന്ന കൊവിഡ് രോഗികളെ സംസ്‌കരിക്കുന്നതും ശാന്തികവാടത്തിലാണ്.ഉറ്റവരുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ക്കു സാക്ഷിയാകണമെന്ന ബന്ധുക്കളുടെ താല്‍പര്യം മാനിച്ചാണ് ശാന്തികവാടത്തില്‍ ലൈവ് വെബ് പോര്‍ട്ടല്‍ സ്ട്രീമിംഗ് സംവിധാനം ഒരുക്കുന്നത്. ലോകത്തിന്റെ ഏതു കോണിലിരുന്നും ഇവിടെ നടക്കുന്ന ഉറ്റവരുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ വീക്ഷിക്കാം.
സ്മാര്‍ട്ട് ട്രിവാന്‍ഡ്രം വെബ് പേജിലും (ംംം.ാെമൃേേ്ാ.രീൃുീൃമശേീിീളൃേശ്മിറൃൗാ.ശി)? ശാന്തികവാടത്തിന്റെ യൂ ട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്. സംസ്‌കരിക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍ കാണിക്കുന്നതിനും തിരക്കു കൂടുന്ന അവസരങ്ങളില്‍ അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലത്തെയും ഫര്‍ണസ് ഏരിയയിലെയും ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ഡിസ്പ്ലേ സംവിധാനവും ഒരുക്കും. ഇതിന്റെയെല്ലാം പ്രവര്‍ത്തന മേല്‍നോട്ടത്തിനായി ഹെല്‍ത്ത് ഓഫീസറെയും നിയമിച്ചിട്ടുണ്ട്. ഫോണ്‍ : 9496434410.
സര്‍ട്ടിഫിക്കറ്റും ഓണ്‍ലെനില്‍
ശവസംസ്‌കാരത്തിനു ശേഷം സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായി ലഭ്യമാക്കാനുള്ള നടപടികളും ഒരുക്കിയിട്ടുണ്ട്. ഇതിനായി രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ശാന്തികവാടം ബുക്ക് ചെയ്യുന്നതിനായി ഓണ്‍ലൈന്‍ സോഫ്റ്റ്വെയര്‍ സംവിധാനം ക്രമീകരിക്കും. സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പിലും വെബ് പോര്‍ട്ടലിലും ബുക്കിംഗ് സൗകര്യമൊരുക്കും.
https://www.facebook.com/Malayalivartha