എഫ്എല്‍ടിസിയില്‍ കഴിയുന്നയാള്‍ക്ക് നിരോധിത പുകയില ഉല്‍പന്നം എത്തിക്കാന്‍ സുഹൃത്ത് നടത്തിയ ശ്രമം അധികൃതര്‍ പിടികൂടി

ഫാറൂഖ് കോളജ് ഹോസ്റ്റല്‍ എഫ്എല്‍ടിസിയില്‍ കോവിഡ് പോസിറ്റീവ് ആയി ചികില്‍സയില്‍ കഴിയുന്നയാള്‍ക്ക് നിരോധിത പുകയില ഉല്‍പന്നം ബ്രെഡില്‍ ഒളിപ്പിച്ചു നല്‍കാന്‍ സുഹൃത്ത് നടത്തിയ ശ്രമം അധികൃതര്‍ പിടികൂടി.
എഫ്എല്‍ടിസിയില്‍ കഴിയുന്നവര്‍ക്കു ബന്ധുക്കളും സുഹൃത്തുക്കളും എത്തിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ അധികൃതര്‍ പരിശോധിച്ച ശേഷമാണ് രോഗിക്ക് നല്‍കുക.
ഇന്നലെ ഒരാളുടെ സുഹൃത്ത് എത്തിച്ച ബ്രെഡ് പരിശോധിച്ചപ്പോള്‍ നടുവില്‍ തുരന്നിരിക്കുന്നതായി കണ്ടു.
പാക്കറ്റില്‍ നിന്നു പുറത്തെടുത്തു നോക്കിയപ്പോള്‍ ബ്രെഡ് തുരന്ന് പുകയില ഉല്‍പന്ന പാക്കറ്റുകള്‍ നിറച്ചിരുന്നതായി കണ്ടെത്തി.
https://www.facebook.com/Malayalivartha