തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റിയ ആദ്യ നാളുകളിൽ സ്വപ്ന അതീവ ദുഃഖിത; ആരോടും അധികം മിണ്ടാറില്ല; അതിൽ നിന്നും രക്ഷപ്പെട്ടത് ആ ഒരൊറ്റ ഇടപ്പെടലിലൂടെ; സ്വപ്ന ജയിലിൽ ഇങ്ങനെ

കയ്യനങ്ങാതെ മേലനങ്ങാകാതെ വെട്ടിച്ചും തട്ടിച്ചും സ്വന്തമാക്കിയ ഒന്നും നേരോടെ നമുക്ക് ഉതകില്ല എന്ന നീതി വീണ്ടും ഒരു പാഠമായി നമുക്ക് മുന്നിൽ നിൽക്കുകയാണ് സ്വപ്നയിലൂടെ...ഒരു കാലത്ത് പലരെയും വിറപ്പിച്ച് പലരെയും വണക്കം ഏറ്റു വാങ്ങി. അധികാര കേന്ദ്രങ്ങളെ അമ്മാനമാടിയ സ്വപ്നയുടെ ഇന്നത്തെ ജീവിതം ഏറെ ഞെട്ടിക്കുന്നതാണ്. ഒരേ സമയം യു എ ഇ കോൺസുലേറ്റിലും സെക്രട്ടേറിയറ്റിലും പിടിപാട്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ചൊൽപ്പടിയിൽ . ലോക്കറിൽ 38 കോടിയിലധികം സ്വർണവും....എല്ലാം കള്ളങ്ങളും ലോകം അറിയുന്നതിന് മുന്നേ സ്വപ്ന സുരേഷ് ഇങ്ങനെയായിരുന്നു ..എന്നാൽ എല്ലാം വെള്ളത്തിൽ വരച്ച വര. മാസങ്ങൾക്ക് മുൻപ് വരെ സ്വപ്നജീവിതം നയിച്ച സ്വപ്ന സുരേഷിന്റെ ജീവിതം ഇന്ന് എങ്ങനെയെന്ന് എല്ലാവർക്കുമറിയാം . വെട്ടിച്ചും ചതിച്ചും സ്വന്തമാക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടമായി. സമൂഹത്തിലെ വി ഐ പിമാർക്ക് ഐ ഫോണുകൾ സമ്മാനം നൽകിയ സ്വപ്നയ്ക്ക് ഇപ്പോൾ സ്വന്തം വീട്ടിലേക്ക് വിളിക്കാൻ ആഴ്ചയിൽ ഒരിക്കൽ മാത്രമേ സാധിക്കുകയുള്ളൂ...
അമ്മ, മക്കൾ, ഭർത്താവ് എന്നിവരെ മാത്രമാണ് വിളിക്കാൻ കഴിയുന്നത്. മറ്റ് തടവുകാർക്ക് ആഴ്ചയിൽ മൂന്ന് ദിവസം വീട്ടിൽ വിളിക്കാൻ അനുമതിയുള്ളപ്പോഴാണ് കോഫെപോസ വകുപ്പിൽ പെടുത്തിയതിനാൽ സ്വപ്നയ്ക്ക് ഫോൺവിളിയിൽ കടുത്ത നിയന്ത്രണമുള്ളത്, അതും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലേ സംസാരിക്കാനാവുകയുമുള്ളു. അടുത്ത ബന്ധുക്കൾക്ക് ആഴ്ചയിൽ ഒരു ദിവസം സ്വപ്നയെ കാണാൻ സാധിക്കും. മാത്രമല്ല പല മാറ്റങ്ങളും സ്വപ്നയ്ക്ക് വന്നിട്ടുണ്ട്...തിരുവനന്തപുരത്തെ ജയിലിൽ കഴിയുന്ന സ്വപ്നയുടെ ജീവിത രീതികളും മാറി . തനിക്ക് വെജിറ്റേറിയൻ ആഹാരങ്ങൾ മതിയെന്നാണ് സ്വപ്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ദിവസവും ദീർഘനേരം ജയിൽ വളപ്പിലെ മുരുക ക്ഷേത്രത്തിന് സമീപത്ത് സ്വപ്ന സമയം ചെലവഴിക്കും . രാവിലെയും വൈകിട്ടും മുടങ്ങാതെ പ്രാർത്ഥിക്കും. തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റിയ ആദ്യ നാളുകളിൽ സ്വപ്ന അതീവ ദുഖിതയായിരുന്നു, ആരോടും അധികം മിണ്ടാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ കൗൺസിലിംഗിന് വിധേയയായ ശേഷം സ്വപ്നയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു കഴിഞ്ഞു .
വീട്ടിൽ നിന്ന് മണിയോഡറായി എത്തിയ 1000 രൂപയാണ് സ്വപ്നയുടെ ഒരേയൊരു സമ്പാദ്യം . ഈ രൂപയ്ക്ക് ജയിലിലെ കാന്റീനിൽ നിന്നും ലഘുഭക്ഷണം വാങ്ങികഴിക്കാൻ അനുമതിയുണ്ട്. ബന്ധുവിനെ അപായപ്പെടുത്താൻ ശ്രമിച്ച കൊലപാതക കേസിലെ പ്രതിയായ യുവതിയാണ് സ്വപ്നയ്ക്ക് ജയിലിൽ സഹ തടവുകാരിയായുള്ളത്.ഇങ്ങനെയാണ് സ്വപ്ന ഇപ്പോൾ ജയിലിൽ .
അതേ സമയം സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ജയിലിലെത്തി ചോദ്യംചെയ്തു. സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലും സരിത്തിനെ പൂജപ്പുര ജയിലിലുമാണ് ചോദ്യംചെയ്തത്. കസ്റ്റഡിയിലുള്ള ശിവശങ്കറിന്റെ മൊഴികളുടെ വസ്തുത പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ. ലൈഫ് മിഷൻ കരാറിലെ കോഴയിടപാടുകളും കെ-ഫോൺ, ടെക്നോപാർക്ക് ടോറസ് ഡൗൺടൗൺ, ഇ-മൊബിലിറ്റി, സ്‌മാർട്ട് സിറ്റി പദ്ധതികളിലെ വഴിവിട്ട ഇടപാടുകളെക്കുറിച്ചും വിവരം തേടും. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ യു.എ.ഇ കമ്പനികളുമായുള്ള ഇടപാടിന് സ്വപ്നയുടെ സഹായം തേടിയെന്ന് ശിവശങ്കർ മൊഴി നൽകിയിരുന്നു. ഇരുവരെയും മൂന്ന് ദിവസം ചോദ്യം ചെയ്യാൻ എൻ.ഐ.എ കോടതി ഇ.ഡിക്ക് അനുമതി നൽകിയിരുന്നു.
https://www.facebook.com/Malayalivartha