പണി പൂര്‍ത്തീകരിച്ച പാലങ്ങള്‍ക്ക് അപ്രോച്ച് റോഡുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ വൈകുന്നതിനെതിരെ എംഎല്‍എ കോടതിയിലേക്ക്

തിരൂര്‍ നഗരത്തില്‍ താഴേപ്പാലത്തും സെന്‍ട്രല്‍ ജംക്ഷനിലും മുത്തൂരിലുമായി പണി പൂര്‍ത്തീകരിച്ച പാലങ്ങള്‍ക്ക് അപ്രോച്ച് റോഡുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ വൈകുന്നതിനെതിരെ സി.മമ്മുട്ടി എംഎല്‍എ. നിയമനടപടിക്കൊരുങ്ങുന്നു. സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതാണ് വൈകാന്‍ കാരണമെന്ന് ആരോപിച്ചാണ് എംഎല്‍എ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
തിരൂര്‍ നഗരത്തില്‍ 3 പാലങ്ങള്‍ പണി പൂര്‍ത്തിയാക്കിയിട്ടും തുറക്കാനാവാതെ കിടക്കുന്നതിന് കാരണം മൂന്നിടത്തും അപ്രോച്ച് റോഡുകള്‍ നിര്‍മിക്കാത്തതിനാലാണ്. കഴിഞ്ഞ ആഴ്ചയും പാലം തുറന്നുകൊടുക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കേണ്ടെന്ന നിലപാടാണ് നിലവിലുള്ളത്.
തിരൂരിലെ ഇടതു നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്നു പറഞ്ഞിട്ട് ഒന്നര വര്‍ഷം മുമ്പ് പറഞ്ഞിരുന്നുവെങ്കിലും നടപടികള്‍ ഒന്നുമായിട്ടില്ല. ഇത് തിരൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും എംഎല്‍എ പറഞ്ഞു.
https://www.facebook.com/Malayalivartha