പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ കൊന്നു കുഴിച്ചിട്ട സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍

പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ കൊന്നു കുഴിച്ചിട്ട സംഭവത്തില്‍ 4 പേരെ കൊണാജെ പൊലീസ് അറസ്റ്റു ചെയ്തു.
പാവൂര്‍ അക്ഷയനഗറിലെ പല്ല്യക്ക (പല്ല്യബ്ബ-70) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അക്ഷയ നഗറിലെ ഹംസ(44), ബണ്ട്വാള്‍ സജിപനാഡിലെ അസീര്‍(26), കഞ്ചിനഡ്ക്ക പദവിലെ അര്‍ഫാസ്(20), പാവൂര്‍ മലാറിലെ മുഹമ്മദ് അസറുദ്ദീന്‍(27) എന്നിവരെയാണ് കൊണാജെ പൊലീസ് അറസ്റ്റു ചെയ്തത്.
ഒരു പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
പ്രതികള്‍ കഞ്ചാവിന് അടിമകളാണെന്ന് പൊലീസ് സൂചിപ്പിച്ചു. പല്ല്യബ്ബയെ കാണാതായത് ഒക്ടോബര്‍ 29-ന് ആണ്.
അന്വേഷണത്തില്‍ പ്രതികള്‍ ഇയാളെ കൊന്നു കുഴിച്ചിട്ടതായി കണ്ടെത്തി. ഹംസയും അയല്‍വാസിയായ മറ്റൊരാളും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്.
പിന്നീട് മറ്റ് പ്രതികളുടെ സഹായത്തോടെ ഇറ മുളൂര്‍ ഡബിള്‍ റോഡിലെ ഒഴിഞ്ഞ സ്ഥലത്തു കുഴിച്ചിടുകയായിരുന്നു.
https://www.facebook.com/Malayalivartha