ബംഗാളിൽ കിടു കിടക്കം; തന്ത്രശാലിയെ കളത്തിലിറക്കി ബിജെപി; അമിത് ഷായുടെ ലക്ഷ്യങ്ങൾ ചില്ലറയല്ല ; ഭയന്ന് വിറച്ച് മമത

അമിത് ഷാ ഇന്ന് ബംഗാളിൽ എത്തുകയാണ് . ചില ലക്ഷ്യങ്ങളോടെ തന്നെയാണ് അമിത് ഷാ അവിടെ സന്ദർശിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായ അമിത്ഷാ പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനം വച്ചൊഴിഞ്ഞിരുന്നു. തന്ത്രങ്ങളില്‍ അമിത്ഷായുടെ പിന്‍ഗാമിയെന്ന വിശേഷണമുള്ള ജെ പി നദ്ദയ്ക്ക് പാര്‍ട്ടി അദ്ധ്യക്ഷന്റെ കസേര നല്‍കിയിട്ടായിരുന്നു അമിത്ഷാ മോദി സര്‍ക്കാരിന്റെ ഭാഗമായത്. ഇതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും അമിത്ഷാ പിൻവലിഞ്ഞിരുന്നു . ഇപ്പോള്‍ വോട്ടെടുപ്പ് ആരംഭിച്ച ബീഹാറില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പോലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്ന കാര്യം ശ്രദ്ധേയമായിരുന്നു . പ്രതിപക്ഷത്തെ കടന്നാക്രമിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ റാലികളില്‍ പങ്കെടുത്തപ്പോഴായിരുന്നു ഇത് സംഭവിച്ചത് . എന്നാല്‍ ബംഗാളിന്റെ കാര്യം വരുമ്ബോള്‍ അമിത് ഷായെ ഇറക്കാതെ തരമില്ലെന്ന കാഴ്ചപ്പാടാണ് പാര്‍ട്ടിക്കുള്ളത്. കാരണം അത് അങ്ങനെയാണ് .നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ബംഗാളില്‍ അമിത്ഷായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപിയെ സജ്ജമാക്കുവാനായി ഇന്ന് വൈകിട്ട് അമിത് ഷാ ബംഗാളിലേക്ക് പോകും. ഇന്ന് രാത്രി എട്ടരയോടെ അദ്ദേഹം കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങും. പാര്‍ട്ടിയുടെ സംഘടനാ തയ്യാറെടുപ്പ് ഉറപ്പിക്കുന്നതിനായിട്ടാണ് രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദശാബ്ദങ്ങളായി ഇടത് കോട്ടയായിരുന്ന പശ്ചിമ ബംഗാളില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മമത ബാനര്‍ജിയുടെ ഭരണമാണുള്ളത്. മമതയുടെ നിഴലിലായ സി പി എം ഉയര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുന്നു.എന്നാൽ അപ്രതീക്ഷിതമായി സംസ്ഥാനത്ത് വളര്‍ച്ച നേടിയ ബി ജെ പിയുടെ താഴെ മൂന്നാമതായാണ് ഇപ്പോള്‍ അവരുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 42 പാര്‍ലമെന്റ് സീറ്റുകളില്‍ 18 എണ്ണവും ബിജെപി നേടിയിരുന്നു. ഇതും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ശ്രദ്ധചെലുത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുകയാണ്. അമിത് ഷാ കൂടെ എത്തുന്നതോടെ കാര്യങ്ങൾ ഉഷാറാകുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ മോഡി ബീഹാർ തെരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ നിന്നിരുന്നു. കോണ്‍ഗ്രസിനെ ജനം ഇന്ന് പൂര്‍ണമായും നിരസിച്ചിരിക്കുന്നുവെന്നും മോദി കോൺഗ്രസ്സിനെ ആക്രമിച്ച് പറഞ്ഞിരുന്നു. .ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കവെയായിരുന്നു മോദി ഇത് പറഞ്ഞത് . തിങ്കളാഴ്ച ഒമ്ബത് ബിജെപി അംഗങ്ങള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ആദ്യമായി എന്‍ഡിഎ രാജ്യസഭയില്‍ 100 അംഗങ്ങളെ തികച്ചിരുന്നു . ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശനം. അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല, അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് നോക്കൂ. പാര്‍ലമെന്റില്‍ അവര്‍ക്ക് 100 എംപിമാരെ പോലും തികച്ച് പറയാനില്ല.ഒരു കോണ്‍ഗ്രസ് അംഗത്തെ പോലും തങ്ങളുടെ സംസ്ഥാനത്ത് നിന്ന് പാര്‍ലമെന്റിലേക്ക് അയക്കാത്തിടങ്ങള്‍ ഉണ്ട്. ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ് അങ്ങനെ ധാരാളം സംസ്ഥാനങ്ങള്‍.ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങളിലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ മറ്റൊരാളുടെ കുര്‍ത്തയില്‍ പിടിച്ച് ബിഹാറില്‍ അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആര്‍ജെഡിയുമായുള്ള സഖ്യത്തെ പരിഹസിച്ച് മോദി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ബീഹാര്‍ എങ്ങനെ വോട്ട് ചെയ്തുവെന്നും രണ്ടാം ഘട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടുകളും അനുസരിച്ച് ബിഹാറിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടി എന്‍ഡിഎ സര്‍ക്കാര്‍ എന്ന തിരുമാനത്തിലേക്ക് എത്തിയെന്ന് വ്യക്തമാണെന്ന് മോദി പറഞ്ഞു.കോണ്‍ഗ്രസ് തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha