പത്തൊന്‍പതുകാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് ഫേസ്ബുക്കിലൂടെ തത്രത്തിൽ അടുത്തു കൂടിയ ശേഷം! ഉടന്‍ വിവാഹം നടത്തണമെന്ന് യുവതി ആവിശ്യപ്പെട്ടതോടെ പത്തൊന്‍പതുകാരന്‍ ചെയ്തത്... കൊല്ലം മദീനമന്‍സിലില്‍ അജിത്തിനെ പോലീസ് പൊക്കിയതോടെ അമ്പരന്ന് നാട്ടുകാർ...

കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി മാസങ്ങളോളം ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്തൊന്‍പതുകാരനാണ്അറസ്റ്റിലായത്. കൊല്ലം മദീനമന്‍സിലില്‍ അജിത്തിനെയാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ അജിത്ത് ഒഴിഞ്ഞുമാറിയതോടെയാണ് പീഡനവിവരം കാട്ടി യുവതി മണര്‍കാട് പൊലീസില്‍ പരാതി നല്കിയത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. പത്തൊന്‍പതുകാരിയാണ് യുവതി. താന്‍ ഗര്‍ഭിണിയാണെന്നും ഉടന്‍ വിവാഹം നടത്തിയില്ലെങ്കില്‍ തന്റെ കുടുംബത്തിനും തനിക്കും നാണക്കേടാവുമെന്നും യുവതി അജിത്തിനെ അറിയിച്ചു.
എന്നാല്‍, അജിത്ത് മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഓഫ് ആക്കി സ്ഥലം വിടുകയായിരുന്നു. ഇപ്പോള്‍ വിളിക്കുമെന്ന് കരുതി ഒരാഴ്ചയോളം യുവതി കാത്തിരുന്നെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടത്. മണര്‍കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.സി മനോജ്കുമാര്‍ പ്രാഥമിക അന്വേഷണം നടത്തി അജിത്തിനെ കൊല്ലത്തുനിന്ന് പിടികൂടുകയായിരുന്നു. യുവതിയെ കൊണ്ടുപോയ സ്ഥലങ്ങളും ലോഡ്ജുകളുടെ പേരുകളും അജിത് സി.ഐ യോട് വ്യക്തമാക്കി. തുടര്‍ന്നായിരുന്നു അറസ്റ്റ്.
https://www.facebook.com/Malayalivartha