ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി മാസങ്ങളോളം പീഡിപ്പിച്ചു; ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി, വിവാഹം കഴിക്കാൻ പറഞ്ഞതോടെ തനിഗുണം കാട്ടി, അവസാനം പത്തൊൻപതുകാരനെ തൂക്കിയെടുത്ത് പോലീസ്

ലോക്ക്ഡൗണിനെ തുടർന്ന് നിരവധി സോഷ്യൽ മീഡിയ വഴി വഞ്ചിതരാകുന്ന നിരവധി വാർത്തകളാണ് പുറത്തേക്ക് വരുന്നത്. അത്തരത്തിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി മാസങ്ങളോളം ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പത്തൊൻപതുകാരൻ അറസ്റ്റിലായിരിക്കുകയാണ്. കൊല്ലം മദീനമൻസിലിൽ അജിത്തിനെയാണ് മണർകാട് പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തത്. ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ അജിത്ത് ഒഴിഞ്ഞുമാറിയതോടെയാണ് പീഡനവിവരം കാട്ടി യുവതി മണർകാട് പൊലീസിൽ പരാതിയുമായി എത്തിയത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്യുകയുണ്ടായി.
പത്തൊൻപതുകാരിയാണ് പരാതിക്കാരിയായ യുവതി. താൻ ഗർഭിണിയാണെന്നും ഉടൻ വിവാഹം നടത്തിയില്ലെങ്കിൽ തന്റെ കുടുംബത്തിനും തനിക്കും നാണക്കേടാവുമെന്നും യുവതി അജിത്തിനെ അറിയിക്കുകയുണ്ടായി. എന്നാൽ, അജിത്ത് മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ആക്കി സ്ഥലം വിടുകയാണ് ചെയ്തത്. ഇപ്പോൾ വിളിക്കുമെന്ന് കരുതി ഒരാഴ്ചയോളം യുവതി കാത്തിരുന്നെങ്കിലും മറുപടി ഒന്നും തന്നെ ഉണ്ടായില്ല. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
https://www.facebook.com/Malayalivartha