'എന്തുകൊണ്ട് സമകാലീനരായ നിങ്ങളിൽ പലർക്കും അദ്ദേഹത്തിനുള്ള പൊതുസ്വീകാര്യത ഇല്ലാതെപോകുന്നുവെന്ന്. എന്താണ് നിങ്ങളിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം ചെയ്തതെന്ന്...' പി ബിജുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ശ്രീജിത്ത് പണിക്കർ
സി പി എം നേതാവും യുവജനക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷനുമായ പി ബിജുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് ശ്രീജിത്ത് പണിക്കർ കുറിച്ച വരികൾ ഏറെ ശ്രദ്ധേയമാകുന്നു. പി. ബിജു നേടിയെടുത്ത പൊതു സ്വീകാര്യത മറ്റ് ഇടതുനേതാക്കൾക്ക് എന്തുകൊണ്ടില്ലെന്ന് അവർ സ്വയം ആലോചിക്കണമെന്ന് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി. എന്താണ് നിങ്ങളിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം ചെയ്തതെന്ന് ഇടതുനേതാക്കൾ ആത്മപരിശോധന നടത്തണമെന്നും പണിക്കർ ആവശ്യപ്പെടുകയാണ്.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
'സഖാവ് പി ബിജുവിനെ വ്യക്തിപരമായി പരിചയമില്ല. എന്നാൽ പലരും പറഞ്ഞ് അറിയാം. ഇന്ന് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിക്കുകയും നല്ല ഓർമ്മകൾ പങ്കുവെക്കുകയും ചെയ്യുന്ന അനവധി സുഹൃത്തുക്കളുടെ പോസ്റ്റുകൾ കൊണ്ട് ഫേസ്ബുക്ക് ഫീഡ് നിറയുന്നു. മാധ്യമപ്രവർത്തകർ, പൊതുപ്രവർത്തകർ അങ്ങനെ വിവിധ രാഷ്ട്രീയചേരികളിൽ ഉള്ളവർ. അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, മൃദുഭാഷ്യത്തെക്കുറിച്ച്, ലാളിത്യത്തെക്കുറിച്ച് ഒക്കെയുള്ള അനുസ്മരണങ്ങൾ കണ്ടു. എഴുതിയവരിൽ ചിലരെങ്കിലും മറ്റുള്ളവരെക്കുറിച്ച് നല്ലതുപറയാൻ പലവട്ടം ആലോചിക്കുന്ന പിശുക്കരാണ് എന്നതുകൊണ്ടുതന്നെ ഇവയൊന്നും കേവലം ഒരു ഉപചാരത്തിനു വേണ്ടിയാണെന്ന് കരുതാൻ വയ്യ.
മറ്റ് ഇടതുനേതാക്കൾ ആത്മപരിശോധന നടത്തണം; എന്തുകൊണ്ട് സമകാലീനരായ നിങ്ങളിൽ പലർക്കും അദ്ദേഹത്തിനുള്ള പൊതുസ്വീകാര്യത ഇല്ലാതെപോകുന്നുവെന്ന്. എന്താണ് നിങ്ങളിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം ചെയ്തതെന്ന്. നല്ല മാതൃകകൾ സ്വീകരിക്കാൻ പ്രായമോ കാലമോ തടസ്സമാകരുത്.
ആദരാഞ്ജലികൾ.
ഹരി ഓം'.
https://www.facebook.com/Malayalivartha