ബുധനാഴ്ചകളിൽ ഭർത്താവിനെയും മക്കളെയും വിളിക്കും..രാവിലെയും വൈകീട്ടും ജയിലിനകത്തുള്ള മുരുക ക്ഷേത്രത്തില്‍ പ്രാർത്ഥന.. 1,000 രൂപ വീട്ടില്‍ നിന്ന് മണിയോര്‍ഡര്‍ അയച്ചു കിട്ടിയതിനാല്‍ ജയില്‍ കന്റീനില്‍ നിന്ന് ഇടയ്ക്കു ലഘുഭക്ഷണം.. ആര്‍ഭാടവും സ്വര്‍ണത്തിളക്കവുമില്ലാതെ സ്വപ്‌നയുടെ ജയില്‍ ജീവിതം ഇങ്ങനെ…

സ്വപ്ന നൽകിയ ഐ ഫോണുകളെക്കുറിച്ചാണ് കേരളം ഏറെ ചർച്ച ചെയ്യുന്നത്..എന്നാൽ സ്വപ്നയ്ക്ക് ഒന്ന് ഫോൺ ചെയ്യണമെങ്കിൽ ബുധനാഴ്ചകളിൽ മാത്രമേ അനുവാദമുള്ളൂ.. അമ്മ, മക്കള്‍, ഭര്‍ത്താവ് എന്നിവരെ മാത്രം... ബാക്കി തടവുകാര്‍ക്ക് ആഴ്ചയില്‍ 3 ദിവസം ബന്ധുക്കളെ വിളിക്കാന്‍ അനുമതിയുണ്ട്.
കോഫെപോസ തടവുകാരിയായതിനാല്‍ സ്വപ്നയ്ക്കു ബുധനാഴ്ച മാത്രമേ ഫോണ്‍ വിളിക്കാന്‍ അനുമതിയുള്ളൂ... മാത്രമല്ല കസ്റ്റംസ്, ജയില്‍ അധികൃതരുടെ സാന്നിധ്യത്തിലേ സംസാരിക്കാന്‍ പറ്റൂ.
ആരെയൊക്കെയാണു വിളിക്കുന്നതെന്നു നേരത്തെ കസ്റ്റംസിനെ അറിയിക്കുകയും വേണം. ബുധനാഴ്ച അടുത്ത ബന്ധുക്കൾക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്വപ്നയെ കാണാനുമാകും.
തിരുവനന്തപുരത്ത് അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്‌ന സുരേഷ് ഇപ്പോഴുള്ളത്. ആര്‍ഭാട ജീവിതത്തില്‍നിന്നു തീര്‍ത്തും വിഭിന്നമായ ജീവിത ശൈലിയിലേക്ക് സ്വപ്‌ന മാറിക്കഴിഞ്ഞു
ബന്ധുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സ്വപ്നയുടെ സഹതടവുകാരി..ജയിലിലെത്തിയ ആദ്യ നാളുകളില്‍ ആരോടും മിണ്ടാതെ ഒറ്റയ്ക്കിരിക്കുകയായിരുന്നു പതിവ് . ജയിലില്‍ സ്വപ്ന സസ്യാഹാരമാണ് ആവശ്യപ്പെട്ടത്. ജയില്‍ വളപ്പിലെ മുരുകന്‍ ക്ഷേത്രത്തിന് സമീപമാണ് സ്വപ്‌ന ദിവസവും ഏറെ സമയം ചെലവഴിക്കുന്നത്. മുരുക ക്ഷേത്രത്തില്‍ രാവിലെയും വൈകിട്ടും ദീര്‍ഘനേരം പ്രാര്‍ഥിക്കുന്നതും പതിവാണ്
തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റിയ ആദ്യ നാളുകളില്‍ സ്വപ്‌ന തീര്‍ത്തും ദുഖിതയായിരുന്നു. . ആദ്യ നാളുകളില്‍ ആരോടും മിണ്ടാതിരുന്ന സ്വപ്നയ്ക്കു കൗണ്‍സിലിംഗ് നല്‍കിയെന്നാണു വിവരം. രക്തസമ്മര്‍ദവും കൂടുതലായിരുന്നു. മോട്ടിവേഷന്‍ ബുക്കുകള്‍ ജയിലിലെ ലൈബ്രറിയില്‍ നിന്നെടുത്ത് വായിക്കുന്നുമുണ്ട്.
വീട്ടില്‍ നിന്ന് മണിയോഡറായി എത്തിയ 1000 രൂപയ്ക്ക് ജയിലിലെ കാന്റീനില്‍ നിന്നും ഇടയ്ക്കൊക്കെ ലഘുഭക്ഷണം വാങ്ങികഴിക്കുന്നത് മാത്രമാണ് ആകെയുള്ള ആർഭാടം
https://www.facebook.com/Malayalivartha