Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ആരോപങ്ങൾക്കെതിരേ ആഞ്ഞടിച്ച് പിണറായി വിജയൻ;തകര്‍ക്കാന്‍ ആരെങ്കിലും വന്നാല്‍ നിന്ന് കൊടുക്കില്ലെന്നും മുഖ്യമന്ത്രി

16 NOVEMBER 2020 11:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ​ഗോവിന്ദൻ

ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

അപകടസ്ഥലത്ത് സ്‌കൂള്‍ ബാഗുകളും ശരീരഭാഗങ്ങളും..ഇടിച്ച ശേഷം 50 മീറ്റര്‍ ദൂരം വരെ ട്രെയിന്‍ ബസിനെ വലിച്ചിഴച്ചു; സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം..

ആരോപങ്ങൾക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .നിലവിൽ ചർച്ചയികൊണ്ടിരിക്കുന്ന വിവാദങ്ങളെ മുഖ്യമന്ത്രി രൂക്ഷമായാണ് വിമർശിച്ചത് .വികസനം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് .കിഫ്ബി വന്നപ്പോള്‍ തന്നെ അതിനെ പരിഹസിച്ചരുണ്ടെന്നും എന്നാലത് യാഥാര്‍ത്ഥ്യമായെന്നും തകര്‍ക്കാന്‍ ആരെങ്കിലും വന്നാല്‍ നിന്ന് കൊടുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ ആവശ്യം പൂര്‍ത്തീകരിക്കാനുള്ളതാണത്. അതിനാല്‍ എന്തിനതിന് തുരങ്കം വക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങളുടെ വികസന പ്രതീക്ഷ വലുതായിരുന്നു. എന്നാല്‍ വികസന പ്രതീക്ഷ നിറവേറ്റാന്‍ ആവശ്യമായ വിഭവം നമുക്കില്ലായിരുന്നു. വരുമാന സ്രോതസുകള്‍ ഇതിനനുസരിച്ച് വര്‍ധിക്കേണ്ടതുണ്ടായിരുന്നു. അതിനെന്താണ് മാര്‍ഗം എന്നാലോചിച്ചു. നിലവില്‍ കിഫ്ബി എന്ന സംവിധാനമുണ്ടായിരുന്നു. അതിനെ വിപുലീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെയാണ് കിഫ്ബി നാടാകെ അറിഞ്ഞത്.മുന്‍ സര്‍ക്കാരുകളും കിഫ്ബിയെ ഉപയോഗിച്ചു. ഈ സര്‍ക്കാര്‍ നാടിന്റെ വികസനത്തിനായി അതിനെ വിപുലപ്പെടുത്തി. ബജറ്റിന് താങ്ങാനാകാത്ത വികസന പദ്ധതി ഏറ്റെടുക്കണമെങ്കില്‍ പുതിയ ധനസ്രോതസ് വേണം. 50,000 കോടിയുടെ വികസന പദ്ധതിയെങ്കിലും ഇത്തരത്തില്‍ നടപ്പാക്കാനാകണം എന്നാണ് കണക്കാക്കിയത്. എന്നാലിപ്പോള്‍ 55000ത്തിലധികം കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്ന അവസ്ഥയായി. പലതും പൂര്‍ത്തിയാക്കി. അതിനിടയിലാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കമുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതെ സമയം ഗെയിൽ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായ വിവരം നിങ്ങളെ അറിയിക്കുന്നു. അവസാന കടമ്പയായ കാസര്‍കോട് ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റർ പൈപ്പ് ലൈൻ ശനിയാഴ്ച സ്ഥാപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ വ്യവസായ മേഖലയിൽ വാതകം എത്തും. 510 കിലോമീറ്റർ പൈപ്പ് ലൈനാണ് ആകെ പദ്ധതിയിൽ ഉള്ളത്. ഇതിൽ 470 കിലോമീറ്ററും ഈ സർക്കാരിൻ്റെ കാലത്താണ് സ്ഥാപിച്ചത്. ഇതു ഡിസംബർ ആദ്യം തന്നെ കമ്മീഷൻ ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യം സന്തോഷം തരുന്നതാണ്. എന്നാൽ ആരോഗ്യപ്രവർത്തകർക്ക് ഇതിൻ്റെ ഭാഗമായി ഒരു വിശ്രമം കിട്ടുന്നില്ല. അവർ മറ്റു ആരോഗ്യപ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരുന്നു. കൊവിഡ് രോഗമുക്തി നേടിയ ശേഷവും ശാരീരിക അവശതകൾ തുടരുന്ന പോസ്റ്റ് കൊവിഡ് സിൻഡ്രം പലരിലും കാണുന്നു. എന്നാൽ കൊച്ചുകുഞ്ഞുങ്ങളിലടക്കം ഈ അവസ്ഥ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ കൊവിഡ് രോഗം മാറിയവർ വളരെ ശ്രദ്ധ തുടരണം. സർക്കാർ ആരംഭിച്ച പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ സേവനം ആവശ്യം ഉള്ളവരെല്ലാം ഉപയോഗിക്കണം. ഇതോടൊപ്പം മതപരമായ ആഘോഷങ്ങൾ, തീർത്ഥാടനം എന്നിവ വഴിയുള്ള വലിയ ആൾക്കൂട്ടങ്ങളും ഒഴിവാക്കണം.

കർക്കശമായ രീതിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചിട്ടും തിരുപ്പതി ക്ഷേത്രത്തിൽ കൊവിഡ് വ്യാപനം ഉണ്ടായ അനുഭവം നമ്മുടെ മുന്നിലുണ്ട്. രാജ്യത്തെമ്പാട് നിന്നും ആളുകൾ വരുന്ന സ്ഥലമായത് കൊണ്ട് അവിടെ നിന്നുള്ള വ്യാപനവും രാജ്യവ്യാപകമായിരിക്കും എന്ന അപകടമുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വേണം നാം ശബരിമല തീർത്ഥാടനം നടത്താൻ. സർക്കാർ സംവിധാനങ്ങൾ നിർദേശിക്കുന്ന ജാഗ്രത എല്ലാവരും പാലിക്കണം. ആളുകൾ കൂട്ടംകൂടിയിരിക്കാനും തൊട്ടുനടക്കാനോ ഇരിക്കാനോ ഒന്നും പാടില്ല. ഒരോദിവസവും കടത്തി വിടുന്ന തീർത്ഥാടകരുടെ എണ്ണത്തിന് പരിധിയുണ്ട്.എല്ലാ തീർത്ഥാടകരും യാത്രക്കിടെ മാസ്കുകകൾ ധരിക്കണം. കൈകൾ ശുചിയാക്കണം.ശാരീരിക അകലം പാലിക്കണം. അതോടൊപ്പം ഒരോ ആളും ഹാൻഡ് സാനിറ്റൈസർ കരുതുകയും വേണം. പനി,ചുമ, ശ്വാസതടസം എന്നിവയുള്ളവർ ശബരിമല തീർത്ഥാടനം ഇക്കുറി ഒഴിവാക്കുന്നതാണ് ഉചിതം. അവരുടെ ശാരീരിക അസ്വസ്ഥതകൾ കൂടുതൽ ഗുരുതരമാവാൻ ഇതു കാരണമാകും.

നിലയ്ക്കൽ എത്തുന്നതിന് 24 മണിക്കുൂറിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എല്ലാ തീർത്ഥാടകരും ഹാജരാക്കണം. ആൻ്റിജെൻ ടെസ്റ്റ് നെഗറ്റീവായാലും രോഗസാധ്യത തള്ളിക്കളയാനാവില്ല. നിർബന്ധമായും എല്ലാ ജാഗ്രതാ നിർദേശവും പാലിക്കണം. ശബരിമലയിൽ എത്തിയാൽ തീർത്ഥാടകർ ഒരോ മുപ്പത് മിനിറ്റിലും കൈകൾ ശുചിയാക്കുകയും മാസ്ക് ധരിക്കുകയും വേണം. നിലയ്ക്കലും പമ്പയിലും ആളുകൾ തിങ്ങിനിൽക്കുന്നത് ഒഴിവാക്കണം. ഒരു സ്ഥലത്തും ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് അനുവദിക്കില്ല. കൊവിഡ് പ്രതിരോധത്തിന് കേരളം സ്വീകരിച്ച നടപടികളെ ആർബിഐയുടെ വാർഷിക പഠനത്തിൽ പ്രത്യേകമായി പ്രതിപാദിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനം വിജയകരമാക്കാനും പ്രതിദിന കേസുകൾ പൂജ്യത്തിലെത്തിക്കാനും സാധിച്ചു. എന്നാൽ യാത്രാവിലക്കുകൾ നീക്കിയ ശേഷമുള്ള രണ്ടാം ഘട്ടത്തിൽ വിപുലമായ സംവിധാനങ്ങളൊരുക്കിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മുന്നിൽ നിർത്തിയും കൊവിഡ് പ്രതിരോധ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (55 minutes ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (58 minutes ago)

ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , പാഞ്ഞെത്തി M.V ​ഗോവിന്ദൻ  (1 hour ago)

ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

CHINA പുത്തൻ കണ്ടുപിടിത്തം  (1 hour ago)

F-35 B യുദ്ധവിമാനം ഇനി പറക്കുമോ?  (1 hour ago)

Mushroom-Murder ഉച്ചഭക്ഷണത്തിൽ ‘ഡെത്ത് ക്യാപ്’  (1 hour ago)

നവജാതശിശുവിനെ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്  (2 hours ago)

Texas-Flood- കാണാതായവർക്കായി തെരച്ചിൽ ശക്തം  (2 hours ago)

Tamil-Nadu തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു  (2 hours ago)

18 കീലോമീറ്ററോളം ഉയർന്ന് പൊട്ടിത്തെറിച്ച് അഗ്നിപര്‍വ്വതം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു തത്സുകിയുടെ പ്രവചനം ഫലിച്ചു  (3 hours ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (3 hours ago)

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (4 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (5 hours ago)

Malayali Vartha Recommends