ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും...എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുക

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുക. വാദം കേട്ട് വിധി പറയാന്‍ മാറ്റിയതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍ വിട്ടത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതിനാലാണ് താന്‍ അറസ്റ്റിലായതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവശങ്കര്‍. നാലുമണിക്കൂറോളം വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ വിധി പറയാനായി ഇന്നത്തേക്ക് മാറ്റി വച്ചത്.
ഇ.ഡി.ക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ശക്തമായ വാദങ്ങളാണ് ശിവശങ്കറിനെതിരെ നിരത്തിയത്. ലോക്കറിലുള്ള പണം ശിവശങ്കറിന്റേതാണ്. സ്വപ്ന മുഖംമൂടി മാത്രമാണ്. എന്‍.ഐ.എ. കേസിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെങ്കിലും അന്വേഷണം പുരോഗമിക്കുന്തോറും പുതിയ കണ്ടെത്താലുകളാണെന്നും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മറ്റൊരു കേസിനെ ആശ്രയിച്ചല്ല ഇ.ഡി. കേസ് നിലനില്‍ക്കുകയെന്നും വാദിച്ചു. കസ്റ്റംസ് ഓഫിസറെ താന്‍ വിളിച്ചുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്ന ഇ.ഡിയുടെ വാദം തെറ്റാണ്. താന്‍ വിളിച്ചത് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥനെയാണ്.
സ്വപ്നയോട് കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല. ഇ.ഡി അവരുടെ താല്പര്യമനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നുമാണ് ശിവശങ്കറിന്റെ വാദം. കേസിലെ മുഖ്യപ്രതിതന്നെ ശിവശങ്കര്‍ കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് പറയുമ്‌ബോള്‍ എങ്ങനെയാണ് അത് നിഷേധിക്കാന്‍ സാധിക്കുകയെന്ന് വാദത്തിനിടെ ജഡ്ജി ചോദിച്ചിരുന്നു. നാലുമാസം കഴിഞ്ഞിട്ടും തനിക്കെതിരേ ഒരു തെളിവുപോലും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.
കെട്ടുകഥകള്‍ മെനയുകയാണെന്നും വാദിച്ച ശിവശങ്കര്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്നും വാട്‌സാപ്പ് ചാറ്റുകള്‍ നുണക്കഥകളാണെന്നുമടക്കം കൂടുതല്‍ വാദങ്ങള്‍ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യം നല്‍കിയില്ലെങ്കില്‍ 26 വരെ ശിവശങ്കര്‍ ജയിലില്‍ തുടരും. അങ്ങനയെങ്കില്‍ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്താനും എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യാനുമെല്ലാം സാധ്യതയുണ്ട്. തെളിവുകള്‍ ഇ.ഡി മുദ്രവെച്ച കവറില്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ചാണ് കോടതി ഇന്ന് വിധി പറയുക.
https://www.facebook.com/Malayalivartha