ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി

കണ്ണടയിലുള്ള രഹസ്യക്യാമറ ഉപയോഗിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് വന്‍ സുരക്ഷാ വീഴ്ച. എന്നാല്‍ ഇയാളെ പോലീസ് വിട്ടയച്ചത് മറ്റൊരു വീഴ്ച. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷാ(66)യെയാണ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഫോര്‍ട്ട് പോലീസിന് കൈമാറിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇയാളെ കുറിച്ച് പ്രാഥമിക വിവര ശേഖരണത്തിന് അപ്പുറമൊന്നും ചെയ്യാതെയാണ് വിട്ടയച്ചത്. കണ്ണട പിടിച്ചെടുത്തത് മാത്രമാണ് മിച്ചം.
അതിസുരക്ഷയുള്ള ക്ഷേത്രത്തില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ക്കെല്ലാം നിയന്ത്രണമുള്ളപ്പോഴാണ് ഇയാള്‍ രഹസ്യക്യാമറയുമായി ശ്രീകോവിലിനു മുന്നില്‍ വരെയെത്തിയത്. ഇത് വലിയ സുരക്ഷാ പിഴവാണ്. സുരക്ഷാ പരിശോധനയ്ക്കായി ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ തയ്യറാകുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുടെ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിനും നടപടിയില്ല. ഇതോടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ആശങ്കയിലാകുകയാണ്. പാത്രം മോഷണവും സ്വര്‍ണ്ണം മോഷണവുമെല്ലാം ഇവിടെ തകൃതിയായി നടക്കുന്നു. ഇതിനിടെയാണ് കണ്ണടക്കാരന്റെ വരവ്.
സുരേന്ദ്രഷാ ധരിച്ചിരുന്ന കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥനാണ് സംശയം തോന്നിയത്. ശ്രീകോവിലിന് മുന്നിലുള്ള ഒറ്റക്കല്‍ മണ്ഡപത്തിലായിരുന്നു സംഭവം. കണ്ണടയില്‍ ക്യാമറയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ റെക്കോഡ് ചെയ്യുകയാണെന്ന് ഇയാള്‍ സമ്മതിച്ചു. ഞായറാഴ്ച വൈകീട്ടാണ് സുരേന്ദ്രഷായും ഭാര്യയും സഹോദരിയും ഉള്‍പ്പെടെ നാലു സ്ത്രീകളും ക്ഷേത്രദര്‍ശനത്തിന് എത്തിയത്. രണ്ടര മണിക്കൂറോളം ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നു ഇവര്‍. ആറരയോടെയാണ് പോലീസ് പിടികൂടുന്നത്. ഗുജറാത്തില്‍ വ്യാപാരിയാണ് ഷാ. സാധാരണ നിലയില്‍ ഒരു മണിക്കൂറു കൊണ്ട് ക്ഷേത്ര ദര്‍ശനം നല്ല രീതിയില്‍ നടത്താം. പക്ഷേ ഇവര്‍ ഏറെ സമയം അകത്തുണ്ടായിരുന്നു. ഇതും ദുരൂഹമാണ്.
ചുറ്റിലും നിൽക്കുന്നവരുടെ സംഭാഷണം തർജ്ജമ
പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് രഹസ്യ ക്യാമറയുമായി പിടിയിലായ ആൾ അഹമ്മദാബാദ് സ്വദേശിയാണ്. സുരക്ഷ പരിശോധന കഴിഞ്ഞ് മുന്നോട്ടുപോയ ഇയാളുടെ കണ്ണടയിൽ നിന്ന് ലൈറ്റ് തെളിയുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിടിവീണത്. ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിൽ നിന്ന് ദൃശ്യങ്ങൾ ഷൂട്ടു ചെയ്യാൻ ശ്രമിച്ചുവെന്ന് വ്യക്തമായതോടെ ഇയാളെ പൊലീസിന് കൈമാറി. ഈ വാർത്ത പുറത്തുവന്നതോടെയാണ് മെറ്റ് ഗ്ലാസ് എന്താണെന്ന് പലരും അന്വേഷിച്ചത്.
ആദ്യം തന്നെ പറയേണ്ടത് ഇത് ഫെയ്സ്ബുക്കിൻ്റെ മാതൃ കമ്പനിയായ മെറ്റ പുറത്തിറക്കുന്നത് ആണന്ന വിവരമാണ്. എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ കണ്ണടയുടെ ഫീച്ചറുകൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. സംസാരം തർജമ ചെയ്യുക എന്ന് തുടങ്ങി, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം എന്നതു വരെയാണ് മെറ്റ ഗ്ലാസുകളെ ജനകീയമാക്കുന്നത്.
മെറ്റാ കണ്ണടകൾ വഴി കാണുന്ന എല്ലാത്തിൻ്റെയും ഫോട്ടോകളും വീഡിയോകളും ഉടനടി എടുക്കാം. ക്ലിക്ക് ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല. ബിൽറ്റ് ഇൻ ക്യാമറകൾ ആണ് ഈ സ്മാർട്ട് ഗ്ലാസുകളിൽ ഉള്ളത്. അതുകൊണ്ടുതന്നെ ഹാൻഡ് ഫ്രീയായി എല്ലാ ദൃശ്യങ്ങളും പകർത്താം. സംഗീതവും പോഡ്കാസ്റ്റുകളും കേൾക്കാമെന്നത് മറ്റൊരു സവിശേഷതയാണ്. ചുറ്റും എത്രയൊക്കെ ശബ്ദങ്ങൾ ഉണ്ടായാലും അതിൻ്റെയൊന്നും ശല്യമില്ലാതെ വ്യക്തമായി എല്ലാം കേൾക്കാനും ആസ്വദിക്കാനും കഴിയും.
5 മൾട്ടി മൈക്രോഫോണുകളാണ് ഇതിലുള്ളത്. ഫോണിൽ സംസാരിക്കുമ്പോൾ വ്യക്തമായി ശബ്ദം ക്യാച്ച് ചെയ്യും. ഹായ് മെറ്റാ എന്ന വോയിസ് കമാൻഡ് ഉപയോഗിച്ച് നിർദ്ദേശങ്ങൾ നൽകാം. ഇതുവഴി ഫോട്ടോകളും വീഡിയോകളും എടുക്കാനും മെസേജ് അയക്കാനും അനായാസം സാധിക്കും. കണ്ണടയിലൂടെ കാണുന്നതെല്ലാം ഉടനടി ഫേസ്ബുക്കിലൂം ഇൻസ്റ്റഗ്രാമിലൂം ലൈവ് സ്ട്രീം ചെയ്യാമെന്ന് മാത്രമല്ല, അവയെക്കുറിച്ച് എന്ത് സംശയം ചോദിച്ചാലും എഐ ഉപയോഗിച്ച് മറുപടിയും കിട്ടും.
ചുറ്റും നിൽക്കുന്ന ആളുകൾ ഏതു ഭാഷയിൽ സംസാരിച്ചാലും അത് ഉടനടി തർജമ ചെയ്യും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. അതിനുവേണ്ടി നിർദ്ദേശം നൽകിയാൽ മാത്രം മതി. വാട്സ്ആപ്പ് മെസഞ്ചർ പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി മെസേജുകളും അയക്കാം. ഓഡിയോ, വീഡിയോ കോളുകളും ചെയ്യാം. ഒറ്റത്തവണ ചാർജ് ചെയ്താൽ 36 മണിക്കൂർ വരെ ഉപയോഗിക്കാം. വാട്ടർ റെസിസ്റ്റൻ്റും ആണ്. 30,000- 36,000 രൂപ വരെയാണ് വില. ഈ വർഷം മെയ് 19നാണ് മെറ്റാ ഗ്ലാസുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
കൗതകംകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. കണ്ണടയില്‍ മെമ്മറി കാര്‍ഡുണ്ടായിരുന്നു. ക്യാമറകള്‍ മൊബൈല്‍ ഫോണുമായും ബന്ധിപ്പിച്ചിരുന്നു. വിശദമായ പരിശോധനയ്ക്കായി ഫോണും കണ്ണടയും പോലീസ് പിടിച്ചെടുത്തു. ക്ഷേത്രത്തിനുള്ളിലേക്ക് കയറുന്നതടക്കമുള്ള ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ഹാജരാകണമെന്ന് സുരേന്ദ്രഷായോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഫോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍ പറഞ്ഞു.
മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുകയുള്ളൂ. അഹമ്മദാബാദില്‍ നിന്നും രണ്ടു ദിവസം മുന്‍പാണ് സുരേന്ദ്രഷായും സംഘവും മധുരയിലെത്തിയത്. തുടര്‍ന്ന് രാമേശ്വരം സന്ദര്‍ശിച്ചശേഷമാണ് തിരുവനന്തപുരത്തെത്തിയത്. ഇവര്‍ പറഞ്ഞതിന് അപ്പുറം ഒന്നും പോലീസ് അന്വേഷിച്ചിട്ടില്ല.
മധുരയും രാമേശ്വരവുമെല്ലാം അതിസുരക്ഷയുള്ള ക്ഷേത്രങ്ങളാണ്. ഇവിടേയും ഇയാള്‍ കണ്ണട ഉപയോഗിച്ച് ദൃശ്യം പകര്‍ത്താനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചെങ്കില്‍ അതെല്ലാം വലിയ സുരക്ഷാ വീഴ്ചയാണ്.
https://www.facebook.com/Malayalivartha