കോട്ടയത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... പേരൂര്‍ കണ്ടന്‍ചിറയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ സ്വദേശിയായ ജോമി ഷാജി(32)യാണ് മരിച്ചത്. ഇന്നലെ രാത്രി 12.30ഓടെ ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസില്‍ പേരൂര്‍ കണ്ടന്‍ചിറയിലാണ് അപകടം നടന്നത്.
ജോമി സഞ്ചരിച്ചിരുന്ന ബൊലേറോ വാന്‍ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. അപകടത്തെ തുടര്‍ന്ന് വാഹനം പെട്ടി പൊളിച്ചാണ് പരിക്കേറ്റ ജോമിയെ പുറത്തെത്തിച്ചത്.
തുടര്‍ന്ന് കോട്ടയം കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha